Loading ...

Home National

നോയിഡയും ഗാസിയാബാദും വായുമലിനീകരണ നഗരങ്ങളെന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് വായുമലിനീകരണ തോത് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന നഗരങ്ങള്‍ നോയിഡയും ഗാസിയാബാദുമെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ 287 നഗരങ്ങളില്‍ ഗ്രീന്‍പീസ് സംഘടന നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് മലിനീകരണ തോത് വിലയിരുത്തിയിരിക്കുന്നത്. ത്സാര്‍ഖണ്ഡിലെ ത്സാരിയ, ധന്‍ബാദ് എന്നീ കല്‍ക്കരി നഗരങ്ങളാണ് ഇന്ത്യയിലെ ഏറ്റവുമധികം മലിനീകരണമുള്ളത്. ഇതിനിടെ ആദ്യ 10 ലെ 6 നഗരങ്ങളും ആദ്യ 20 എടുത്താല്‍ 12 നഗരങ്ങളും ഉത്തര്‍ പ്രദേശിലാണുള്ളത്. 287 നഗരങ്ങളില്‍ ഏറ്റവും ശുദ്ധമായ വായു പ്രദാനം ചെയ്യുന്ന നഗരം മിസോറമിലെ ലുന്‍ഗിലിയാണെന്നും പഠനത്തില്‍ പറയുന്നു. 2018 ലെ കണക്കുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ 2015 മുതല്‍ നോയിഡയിലെ മലിനീകരണതോത് ഘട്ടം ഘട്ടമായി വര്‍ധിക്കുന്നതായാണ് പഠന റിപ്പോര്‍ട്ട് കാണിക്കുന്നത്.

Related News