Loading ...

Home International

ലോകത്തെ വിറപ്പിച്ച്‌ കൊറോണ വൈറസ് : വൈറസിന്റെ ഉത്ഭവം വവ്വാലുകളില്‍ നിന്ന് തന്നെ

ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പരക്കുന്നു. ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പുതിയ കൊറോണ വൈറസ് ബാധ ചൈനയുടെ മറ്റ് പ്രദേശങ്ങളിലും തായ്ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ മരുന്നുകളും വാക്‌സിനും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ à´ˆ വൈറസും വലിയ അപകടകാരിയായി മാറിയേക്കാം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കികഴിഞ്ഞു.   ഇതിനോടകം  ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം കൊല്ലപ്പെട്ടവരുടെ എണ്ണം 9 ആയി. ഇതുവരെ 400 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്‌ ഇന്നലെ രാത്രി വരെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 218 ആയിരുന്നു. അതാണിപ്പോള്‍ 400 ആയി ഒറ്റയടിക്ക് വര്‍ധിച്ചത്. കൊറോണ വൈറസ് ബാധ അമേരിക്കയിലും സ്ഥിരീകരിച്ചു.
              പുതിയ കൊറോണ വൈറസിന്റെ (2019- nCoV) സ്രഷ്ടാക്കളും വാഹകരുമായ നിക്ടീരിസ് വവ്വാലുകളാണ് (Nycteris Bats). അറേബ്യന്‍ മരുഭൂമിയിലെ ഏറ്റവും ഉയരംകൂടിയ, ഒറ്റ പൂഞ്ഞയുള്ള ഒട്ടകങ്ങളിലേക്കു കൊറോണ വൈറസിന്റെ ആദ്യ രൂപങ്ങള്‍ à´…à´µ പകര്‍ന്നുനല്‍കി. കൊറോണ വൈറസ് കുടുംബത്തിലെ 6 വൈറസുകള്‍ മാത്രമാണു മനുഷ്യനെ ബാധിക്കുന്നത്. 2012ല്‍ സൗദി അറേബ്യയില്‍ മെര്‍സ് - കൊറോണ (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം - കൊറോണ) വൈറസ് അങ്ങനെ ഒട്ടകങ്ങളില്‍നിന്നു മനുഷ്യനിലേക്കു പ്രവേശിച്ചു. തുടര്‍ന്ന് ഫ്രാന്‍സും ജര്‍മനിയും ഈജിപ്തുമടക്കം 27 രാജ്യങ്ങളില്‍ കണ്ടെത്തിയ à´ˆ വൈറസ്, à´…à´µ ബാധിച്ച 35% മനുഷ്യരുടെയും മരണത്തിനു കാരണമായി.മൃഗങ്ങളില്‍ നിന്ന് ഉത്ഭവിച്ചതെങ്കിലും à´ˆ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും. രോഗബാധിതരില്‍ ന്യുമോണിയക്ക് കാരണമാവുന്ന à´ˆ വൈറസ് വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് പടര്‍ന്നുപിടിച്ചതെന്ന് കരുതുന്നു. ബീജിങില്‍ 5 ഉം ഗോങ്‌ടോങില്‍ 14ഉം ഷാങ്ഹായില്‍ ഒന്നും കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.



Related News