Loading ...

Home USA

ഏഴ് രാജ്യങ്ങളിലേക്ക് കൂടി യാത്രാ നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്ക ആറ് രാജ്യങ്ങളിലേക്ക് കൂടി യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. മാന്മാര്‍, നൈജീരിയ, ടാന്‍സാനിയ തുടങ്ങിയ ഇസ്ലാമേതര രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. à´šà´¿à´² രാജ്യങ്ങളിലെ à´šà´¿à´² വിസാ കാറ്റഗറികള്‍ക്ക്  മാത്രം വിലക്കേര്‍പ്പെടുത്താനും ആലോചനയുണ്ട്. ബെലാറസ്, എറിത്രിയ, കിര്‍ഗിസ്ഥാന്‍, മാന്മാര്‍, നൈജീരിയ, സുഡാന്‍, ടാന്‍സാനിയ എന്നിവയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ പുതുതായി ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ഏതൊക്കെ രാജ്യങ്ങളുടെ à´šà´¿à´² വിസാ കാറ്റഗറികള്‍ക്ക് മാത്രമാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഇറാന്‍, ലിബിയ, നോര്‍ത്തുകൊറിയ, സൊമാലിയ, സിറിയ, യെമന്‍ എന്നീ ആറ് രാജ്യങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് ഏഴ് രാജ്യങ്ങളിലേക്ക് കൂടി യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. നിരവധി ക്രിസ്ത്യന്‍ രാജ്യങ്ങളും യാത്രാ നിരോധന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബുദ്ധിസ്റ്റുകള്‍ ഭൂരിഭാഗമുള്ള രാജ്യമാണ് മാന്മാര്‍. റോഹിങ്യന്‍ മുസ്ലീമുകള്‍ വളരെ കുറച്ചുള്ള à´ˆ രാജ്യത്ത് ഇവര്‍ക്ക് നേരെ വന്‍ ആക്രമണങ്ങളാണ് നടക്കുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കൊത്ത് ഉയരാത്തതിനാലാണ് à´ˆ രാജ്യങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ബയോമെട്രിക്‌സ്, ഇന്‍ഫോര്‍മേഷന്‍ ഷെയറിങ്, കൗണ്ടര്‍ ടെററിസം മെഷേഴ്‌സ് തുടങ്ങിയവ അമേരിക്കയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാലാണ് à´ˆ രാജ്യങ്ങളെ പുറത്താക്കുന്നത്.

Related News