Loading ...

Home Education

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ്

സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളിലെ എം.ടെക്/എം.ആര്‍ക്ക്/പി.എച്ച്‌.ഡി സിവില്‍/ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും 'കേരള കാലാവസ്ഥ പ്രതിരോധ ഭവന രൂപകല്പന' വിഷയത്തില്‍ പൂര്‍ത്തീകരിച്ച പ്രബന്ധങ്ങള്‍/പ്രോജക്‌ട് റിപ്പോര്‍ട്ടുകള്‍ ക്യാഷ് അവാര്‍ഡിനായി ക്ഷണിച്ചു. ഏറ്റവും മികച്ച പ്രബന്ധങ്ങള്‍/പ്രോജക്‌ട് റിപ്പോര്‍ട്ടിന് 50,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. പ്രിന്‍സിപ്പല്‍/വകുപ്പ് തലവന്റെ സാക്ഷ്യപത്രത്തോടെ പ്രബന്ധങ്ങള്‍/പ്രോക്‌ട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് (രണ്ട് കോപ്പി) ണ്‍ഫെബ്രുവരി പത്തിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കുന്ന പ്രൊപ്പോസലുകള്‍ വിദഗ്ധ സമിതി പരിശോധിച്ച്‌ അവാര്‍ഡ് നിശ്ചയിക്കും. പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ട വിലാസം: ഹൗസിംഗ് കമ്മീഷണര്‍, ഭവന നിര്‍മ്മാണ (സാങ്കേതിക വിഭാഗം) വകുപ്പ്, ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, കെ.എസ്.എച്ച്‌.ബി ബില്‍ഡിംഗ്, ശാന്തിനഗര്‍, തിരുവനന്തപുരം-695001. ഫോണ്‍: 0471-2330720. ഇമെയില്‍: housingcommissioner@gmail.com

Related News