Loading ...

Home Gulf

സൗ​ദി സൈ​ന്യ​ത്തി​ല്‍ വ​നി​ത വി​ങ്​ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

റി​യാ​ദ്​: സൗ​ദി സൈ​ന്യ​ത്തി​ല്‍ ആ​ദ്യ​മാ​യി വ​നി​ത വി​ങ്​ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ ജ​ന​റ​ല്‍ ഫ​യ്യാ​ദ്​ അ​ല്‍​റു​വൈ​ലി ആ​ദ്യ വ​നി​ത വി​ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സൈ​നി​ക ആ​സ്ഥാ​ന​ത്ത്​ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ച​ട​ങ്ങ്​ ന​ട​ന്ന​ത്. വ​നി​ത കാ​ഡ​റ്റു​ക​ളു​ടെ നി​യ​മ​ന​വും പ​രി​ശീ​ല​ന​വും പ്ര​വൃ​ത്തി​യും സം​ബ​ന്ധി​ച്ച്‌​ റി​ക്രൂ​ട്ട്​​മ​െന്‍റ്​ ജ​ന​റ​ല്‍ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്‍ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ മേ​ജ​ര്‍ ജ​ന​റ​ല്‍ ഇ​മാ​ദ്​ അ​ല്‍​െ​എ​ദാ​ന്‍ ​ച​ട​ങ്ങി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ ജ​ന​റ​ല്‍ ഫ​യ്യാ​ദ്​ അ​ല്‍​റു​വൈ​ലി വ​ഹി​ച്ച നേ​തൃ​പ​ര​മാ​യ ചു​മ​ത​ല​ക​ളെ​യും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ളെ​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ജ​ന​റ​ല്‍ റു​വൈ​ലി​ക്ക്​ മേ​ജ​ര്‍ ജ​ന​റ​ല്‍ ഇ​മാ​ദ്​ അ​ല്‍​െ​എ​ദാ​ന്‍ പ്ര​ശം​സാ​ഫ​ല​കം സ​മ്മാ​നി​ച്ചു. സൈ​ന്യ​ത്തി​​െന്‍റ വി​വി​ധ ശാ​ഖ​ക​ളി​ല്‍ ആ​വ​ശ്യ​ത്തി​ന്​ അ​നു​സൃ​ത​മാ​യി വ​നി​ത​ക​ളെ നി​യ​മി​ക്കു​ക​യും അ​വ​ര്‍​ക്കി​ണ​ങ്ങു​ന്ന ചു​മ​ത​ല​ക​ള്‍ ഏ​ല്‍​പി​ക്കു​ക​യും​ ചെ​യ്യു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ​വ​നി​ത സൈ​നി​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ്​ വേ​ണ്ട സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കാ​നാ​ണ്​ വ​നി​ത വി​ങ്​ ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സ്​​ത്രീ​ക​ള്‍​ക്കും സൈ​നി​ക സേ​വ​ന​ത്തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യ​ത്. വി​വി​ധ സൈ​നി​ക ത​സ്തി​ക​ക​ളി​ലേ​ക്ക് സ്​​ത്രീ​ക​ള്‍​ക്ക്​ അ​പേ​ക്ഷി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി. 25നും 35​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ഹൈ​സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​മു​ള്ള സ്ത്രീ​ക​ള്‍​ക്കാ​യി​രു​ന്നു അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍​ഹ​ത.

Related News