Loading ...

Home Europe

ബ്രെക്സിറ്റ് നിയമനിര്‍മാണം: ബോറിസ് ജോണ്‍സന് ആദ്യ തിരിച്ചടി

ബോറിസ് ജോണ്‍സന്റെ ബ്രക്സിറ്റ് ഉടമ്പടിക്ക് പാര്‍ലമെന്റില്‍ ആദ്യത്തെ തിരിച്ചടി. ബ്രിട്ടീഷ് ഉപരിസഭയായ പ്രഭുസഭയില്‍ ബില്ലിനെതിരെ കൊണ്ടുവന്ന മൂന്ന് ബില്ലുകളാണ് പാസ്സായത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ശേഷം ഇതാദ്യമായാണ് ബോറിസ് ജോണ്‍സന് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്. ബ്രക്സിറ്റിനു ശേഷവും യുകെയില്‍ നിയമപരമായി താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പ്രതിനിധികള്‍‌ക്ക് ഔദ്യോഗിക രേഖകള്‍ നല്‍കണമെന്ന ഭേദഗതിയാണ് പാസ്സായവയിലൊന്ന്. ഉപരിസഭയില്‍ ബോറിസ് ജോണ്‍സന്റെ കക്ഷിക്ക് ഭൂരിപക്ഷമില്ല നിലവില്‍. യൂറോപ്യന്‍ യൂണിയന്‍ അനുകൂലികളായ ലിബറല്‍ ഡെമോക്രാറ്റുകളാണ് ഭേദഗതി കൊണ്ടുവന്നത്. ബ്രെക്സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശം ഈ ഭേദഗതിയോടെ ലഭിക്കും. ഇവരുടെ രാജ്യത്തെ സാന്നിധ്യത്തെ ഉറപ്പാക്കുന്നതിന് ഡിജിറ്റല്‍ പ്രമാണങ്ങള്‍ നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇതും തഴയപ്പെട്ടു. എല്ലാവര്‍‌ക്കും സാധാരണ രേഖകള്‍ കൂടി നല്‍കേണ്ടതായി വരും.

Related News