Loading ...

Home Business

ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാം; ഐ-മൊബൈല്‍ എന്ന ആപ്പുമായി ഐസിഐസിഐ ബാങ്ക്

മുംബൈ: ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ രീതിയുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. മൊബൈല്‍ ആപ്പ് വഴിയാണ് ഇത് സാധ്യമാകുക

  • ഐ-മൊബൈല്‍ എന്ന ഐസിഐസിഐ ബാങ്കിന്റെ ആപ്പ് ലോഗിന്‍ ചെയ്യുക.
  • സര്‍വീസസ്-കാഷ് വിത്‌ഡ്രോവല്‍ അറ്റ് ഐസിഐസിഐ ബാങ്ക് à´Žà´Ÿà´¿à´Žà´‚-എന്നിവ സെലക്‌ട് ചെയ്യുക.
  • പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക ചേര്‍ക്കുക. എക്കൗണ്ട് നമ്ബര്‍ സെലക്‌ട് ചെയ്യുക. നാലക്ക താല്‍ക്കാലിക പിന്‍ നല്‍കുക.
  • അപ്പോള്‍ ഒടിപി ലഭിക്കും.
  • ഐസിഐസിഐ ബാങ്കിന്റെ à´Žà´Ÿà´¿à´Žà´‚ സന്ദര്‍ശിക്കുക.
  • കാര്‍ഡ്‌ലെസ് കാഷ് വിത്‌ഡ്രോവല്‍-സെലക്‌ട് ചെയ്യുക.
  • മൊബൈല്‍ നമ്ബര്‍ എന്റര്‍ ചെയ്യുക.
  • തുടര്‍ന്ന് ഒടിപി നല്‍കുക.
  • താല്‍ക്കാലിക പിന്‍ നമ്ബറും നല്‍കുക.
  • പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക ചേര്‍ക്കുക.
  • ആപ്പുവഴി പണംപിന്‍വലിക്കുന്നതിന് നിര്‍ദേശം നല്‍കിയാല്‍ ലഭിക്കുന്ന ഒടിപിക്കും മറ്റും അടുത്ത ദിവസം രാത്രി 12 വരെ കാലാവധിയുണ്ടാകും. നേട്ടം
  • ഡെബിറ്റ് കാര്‍ഡ് കൊണ്ടുനടക്കുകയോ à´Žà´Ÿà´¿à´Žà´‚ പിന്‍ ഓര്‍ത്തുവെയ്ക്കുകയോ വേണ്ട.
  • ബാങ്കിന്റെ 15,000-ലധികം എടിഎമ്മുകളില്‍ à´ˆ സൗകര്യം ലഭിക്കും.
  • à´ˆ സൗകര്യം ഉപയോഗിച്ച്‌ പരമാവധി ഒരു ദിവസം പിന്‍വലിക്കാന്‍ കഴിയുക 20,000 രൂപയാണ്.

  • Related News