Loading ...

Home youth

ഡാറ്റാ സയന്‍സ് മേഖലയില്‍ ഇക്കൊല്ലം ഒന്നര ലക്ഷത്തോളം ഒഴിവുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്

2020ല്‍ ഡാറ്റാ സയന്‍സ് മേഖലയില്‍ ഒന്നര ലക്ഷത്തോളം ഒഴിവുകള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് സര്‍വേ. ഹൈദരാബാദ് ആസ്ഥാനമായ എഡ്-ടെക്ക് കമ്പനി ഗ്രേറ്റ് ലേണിങ് ആണ് ഇത്തരമൊരു പഠനവുമായി രംഗത്തെത്തിയത്. 2019നെ അപേക്ഷിച്ച് 62 ശതമാനത്തോളം വളര്‍ച്ചയാണ് തൊഴില്‍ രംഗത്ത് à´ˆ മേഖല കാഴ്ചവെക്കുകയെന്നും എഡ്-ടെക്ക് വ്യക്തമാക്കുന്നു. 
              ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ഊര്‍ജം, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, à´‡-കൊമേഴ്സ്, മീഡിയ, റീട്ടേയില്‍ എന്നീ രംഗങ്ങളിലാണ് ഡാറ്റാ സയന്‍സ് മേഖലയില്‍ ജോലി ഒഴിവുകള്‍‌ സൃഷ്ടിക്കപ്പെടുക. അനലിറ്റിക്സ്, ഡാറ്റാ സംബന്ധമായ 97,000 ജോലികളാണ് കഴിഞ്ഞ കൊല്ലം ഒഴിഞ്ഞു കിടന്നത്, വേണ്ടത്ര യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കാത്തതു കൊണ്ടാണ് ഇത്രയും ഒഴിവുകളില്‍ ആളെ നിയമിക്കാന്‍ സാധിക്കാതിരുന്നതെന്നും ഗ്രേറ്റ് ലേണിങ്ങിന്‍റെ പഠനം പറയുന്നു.

Related News