Loading ...

Home sports

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ : രേഖാചിത്രം പുറത്തുവിട്ടു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ പണിതുയര്‍ത്തുന്നു.ഗുജറാത്തിലെ അഹമ്മദാബാദിലെ മൊട്ടെരയിലാണ് സര്‍ദാര്‍ പട്ടേല്‍ എന്ന് പേരിട്ടിരിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നത്. ഒരു ലക്ഷത്തി പതിനായിരം പേര്‍ക്കിരിക്കാവുന്ന മൊട്ടെര ക്രിക്കറ്റ് സ്റ്റേഡിയം പണി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാകും. രണ്ടായിരത്തി പതിനെട്ട് ജനുവരിയില്‍ നിര്‍മ്മാണമാരംഭിച്ച ഈ സ്റ്റേഡിയം പണി പൂര്‍ത്തിയാവുന്നതോടെ നിലവിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ കവച്ചു വയ്ക്കും.അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ,ശനിയാഴ്ച തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്റ്റേഡിയത്തിന്റെ ഒരു രേഖാ ചിത്രം പുറത്തു വിട്ടിരുന്നു

Related News