Loading ...

Home Africa

നൈ​ജീ​രി​യ​യി​ല്‍ അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ പു​രോ​ഹി​ത വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ളെ വി​ട്ട​യ​ച്ചു

അ​ബു​ജ: ആഫ്രിക്കന്‍ രാജ്യമായ നൈ​ജീ​രി​യ​യി​ല്‍ അ​ജ്ഞാതര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ പു​രോ​ഹി​ത വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ളെ വി​ട്ട​യ​ച്ചു. ത​ട്ടി​ക്കൊ​ണ്ടു പോ​യി 10 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് വി​ദ്യാ​ര്‍​ഥിയെ വി​ട്ട​യ​ക്കു​ന്ന​ത്. ജ​നു​വ​രി 18ന് ​ക​ഡു​ന- അ​ബു​ജ ഹൈ​വേ​യി​ലാ​ണ് പു​രോ​ഹി​ത​നെ അ​ജ്ഞാതര്‍ ഉ​പേ​ക്ഷി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന് സാ​ര​മാ​യ പ​രി​ക്കു​ക​ളേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നൈ​ജീ​രി​യ​യി​ലെ ക​ഡു​ന​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലാ​ണ് വി​ദ്യാ​ര്‍​ഥിയെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. അതേസമയം മോ​ചി​ത​നാ​യ​യാ​ളു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ത​ട്ടി​ക്കൊ​ണ്ടു പോ​യ മ​റ്റ് മൂ​ന്ന് പേ​രെ കു​റി​ച്ച്‌ ഇ​പ്പോ​ഴും വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. പീ​റ്റ​ര്‍ ക​ന്‍​വാ​യ് (19), പീ​റ്റ​ര്‍ ഉ​മെ​ന്‍​കോ​ര്‍ (23), സ്റ്റീ​ഫ​ന്‍ ആ​മോ​സ് (23) മൈ​ക്ക​ല്‍ നാ​ടി (18) എ​ന്നി​വ​രെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. എ​ന്നാ​ല്‍, ഇ​വ​രി​ല്‍ ആ​രാ​ണ് മോ​ചി​പ്പി​ക്ക​പ്പെ​ട്ട​ത് എ​ന്ന വി​വ​രം ല​ഭ്യ​മ​ല്ല.

Related News