Loading ...

Home Business

ബാങ്ക് കാര്‍ഡുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു; ക്രെഡി​റ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസ്സപ്പെടും

തിരുവനന്തപുരം: ഓണ്‍ലൈന്‍, രാജ്യാന്തര ഇടപാടുകള്‍ക്ക് ഒരിക്കല്‍ പോലും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ മാര്‍ച്ച്‌ 16ന് ശേഷം ഈ സേവനങ്ങള്‍ റദ്ദാക്കപ്പെടാം. ബാങ്ക് കാര്‍ഡുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മാര്‍ച്ച്‌ 16നു ശേഷം ബാങ്കുകള്‍ നല്‍കുന്ന പുതിയ കാര്‍ഡുകളില്‍ ഉപയോക്താവ് പ്രത്യേകമായി ആവശ്യപ്പെട്ടാല്‍ മാത്രമേ രാജ്യാന്തര, ഓണ്‍ലൈന്‍ ഉപയോഗം സാധ്യമാകൂ. പ്രത്യേകം അപേക്ഷിക്കാത്തവര്‍ക്ക് ഇന്ത്യയിലെ എടിഎമ്മുകളിലും ഇ-പോസ് മെഷീനുകളിലും മാത്രമേ കാര്‍ഡ് ഉപയോഗിക്കാനാവൂ.
ഓണ്‍ലൈന്‍ ഇടപാടുകളും കാര്‍ഡ് ഉരയ്ക്കാതെ തന്നെ ഇടപാട് നടത്താവുന്ന എന്‍എഫ്‍സി (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) സംവിധാനവും ലഭ്യമാകില്ല. മിക്ക ബാങ്കുകളും ഇതുവരെ ഈ സേവനങ്ങള്‍ കാര്‍ഡ് ഇഷ്യു ചെയ്യുമ്ബോള്‍ തന്നെ നല്‍കുന്നുണ്ടായിരുന്നു. ഇതാണ് ഇനി മുതല്‍ നിര്‍ത്തലാക്കുന്നത്. വിദേശ ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവ ഉപയോഗിക്കാത്തവരാണ് ഭൂരിപക്ഷവുമെന്നാണ് കണക്ക്. കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നയം.

Related News