Loading ...

Home sports

ഓസ്‌ട്രേലിയയെ കെട്ട്കെട്ടിച്ച്‌ ഇന്ത്യ: മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റ് ജയം

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്ബര സ്വാന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 87 റ​ണ്‍​സ് വി​ജയ​ല​ക്ഷ്യം 47.3 ഓ​വ​റി​ല്‍ ഇന്ത്യ മറികടന്നു. വിരാട് കൊഹ്‌ലി, രോഹിത് ശര്‍മ്മ, സ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇന്ത്യ ജയിച്ചത്. മിൿച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. പരിക്കേറ്റ് പുറത്തായ ധവാന് പകരം രോഹിതിനൊപ്പം കെ എല്‍ രാഹുല്‍ ആണ് ഓപ്പണറായി ഇറങ്ങിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സ് ആണ് നേടിയത്. പിന്നീട് കോഹിലിയും, രോഹിതും ചേര്‍ന്ന് മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത് . 136 റണ്‍സ് ആണ് ഇരുവരും ചേര്‍ന്ന് നേടിയത്. രോ​ഹി​ത് ശ​ര്‍​മ​യു​ടെ (119) സെ​ഞ്ചു​റി പ്ര​ക​ട​ന​വും അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ വി​രാ​ട് കോ​ഹ്‌​ലി (89) യു​ടെയും, 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ശ്രേയസ് അയയരുടെയും മികവിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. സ്മിത്ത്- ലബുഷെയ്ന്‍ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മൂന്നാം വിക്കറ്റില്‍ 127 റണ്‍സ് ആണ് ഇവര്‍ അടിച്ചുകൂട്ടിയത്. സ്മിത്ത് 131 റണ്‍സ് നേടിയപ്പോള്‍. ലബുഷെയ്ന്‍ 54 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഇന്ത്യ മികച്ച ബൗളിങ്ങ് നടത്തിയതോടെ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 286ല്‍ ഒതുങ്ങി. ഇന്ത്യക്ക് വേണ്ടി ഷമി 4 വിക്കറ്റ് നേടി.

Related News