Loading ...

Home Gulf

യുഎഇയിലെ സിവില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും ബാധകം

യുഎഇ: യുഎഇയിലെ സിവില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും ബാധകം. പുനഃപരിശോധിക്കാതെ തന്നെ ആയിരിക്കും വിധി ഇന്ത്യയിലും നടപ്പാക്കുക. ലോണ്‍ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയും മറ്റ് സിവില്‍ കേസുകളില്‍ പ്രതികളാകുകയും ചെയ്തതിനു ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിട്ടുള്ള പ്രതികളെ പിടികൂടാന്‍ നിയമപരമായുള്ള നടപടികള്‍ ഇനി ലഘുവായിരിക്കും. ജനുവരി 17 ന് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച്‌ ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ 20 വര്‍ഷം പഴക്കമുള്ള ഉഭയകക്ഷി ജുഡീഷ്യല്‍ സഹകരണ ഉടമ്പടി പ്രാബല്യത്തില്‍ വരും. വിവാഹമോചനം ഉള്‍പ്പെടെയുള്ള സിവില്‍ കേസുകളില്‍ യു എ ഇ കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് ഇന്ത്യയില്‍ ബാധകമാകും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെ കക്ഷികള്‍ നാട്ടിലെ കോടതികളില്‍ പുതിയ ഹര്‍ജി നല്‍കി വിചാരണ നടത്തണമായിരുന്നു. എന്നാല്‍, പുതിയ വിജ്ഞാപനത്തോടെ വിധി നേരിട്ട് തന്നെ നാട്ടില്‍ നടപ്പാക്കി കിട്ടാന്‍ കക്ഷികള്‍ക്ക് അവസരം ലഭിക്കും.


Related News