Loading ...

Home National

ആ​ന്ധ്രാ​പ്ര​ദേ​ശി​ന് ഇ​നി മൂ​ന്നു ത​ല​സ്ഥാ​ന​ങ്ങ​ള്‍

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന് ഇ​നി മൂ​ന്നു ത​ല​സ്ഥാ​ന​ങ്ങ​ള്‍. മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​തി​നു​ള്ള അം​ഗീ​കാ​രം ന​ല്‍​കി. ഇ​തു​സം​ബ​ന്ധി​ച്ച ബി​ല്‍ ഇ​തി​ന​കം നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
                      അ​മ​രാ​വ​തി, വി​ശാ​ഖ​പ​ട്ട​ണം, കു​ര്‍​ണൂ​ല്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു ത​ല​സ്ഥാ​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യു​ടെ കേ​ന്ദ്രം അ​മ​രാ​വ​തി​യാ​യി​രി​ക്കും. സെ​ക്ര​ട്ട​റി​യേ​റ്റും മ​റ്റു ഭ​ര​ണസം​വി​ധാ​ന​ങ്ങ​ളും വി​ശാ​ഖ​പ​ട്ട​ണ​ത്തും ജു​ഡീ​ഷറി കുര്‍​ണൂ​ലും ആ​യി വി​ഭ​ജി​ച്ചി​രി​ക്കു​ക​യാ​ണ്. ത​ല​സ്ഥാ​നം അ​മ​രാ​വ​തി​യി​ല്‍ നി​ന്നും മൂ​ന്നാ​യി വി​ഭ​ജി​ക്കു​ന്ന​തി​നെ​തി​രേ സം​സ്ഥാ​ന​ത്ത് വ​ന്‍ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ട്. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ​ല്ലാം à´ˆ ​നീ​ക്ക​ത്തി​ന് എ​തി​രാ​ണ്. എ​ന്നാ​ല്‍ നി​യ​സ​ഭ​യി​ല്‍ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​മു​ള്ള വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സി​നും മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​ക്കും à´ˆ ​പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​വി​ല്ല.

Related News