Loading ...

Home Kerala

മിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി മലയാളിയായ ഐശ്വര്യ സജു; വിദ്യ ഫസ്റ്റ് റണ്ണര്‍അപ്പ്

കല്യാശ്ശേരി: കണ്ണൂരില്‍ സംഘടിപ്പിച്ച പെഗാസസ് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ കേരളത്തിന്റെ ഐശ്വര്യ സജുവിന് കിരീടം. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 23 പേരാണ് മത്സരത്തില്‍ മാറ്റുരച്ചത്. കേരളത്തിന്റെ തന്നെ വിദ്യ വിജയ്കുമാര്‍ രണ്ടാം സ്ഥാനവും കര്‍ണാടകയില്‍ നിന്നെത്തിയ സുന്ദരി ശിവാനി റായി മൂന്നാം സ്ഥാനവും നേടി. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരായിരുന്നു മത്സരാര്‍ത്ഥികള്‍. ഡിസൈന്‍ സാരി, റെഡ് കോക്കെയില്‍, ബ്ലാക്ക് ഗൗണ്‍ തുടങ്ങിയ മൂന്നു റൗണ്ടുകളിലൂടെയാണ് മിസ് സൗത്ത് ഇന്ത്യയെ തെരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിനുശേഷം 12 പേരെയും രണ്ടാംഘട്ടത്തിനുശേഷം ആറുപേരെയും തെരഞ്ഞെടുത്തതിനുശേഷമാണ് ഫൈനല്‍ അരങ്ങേറിയത്. അഭിരാമി അയ്യര്‍, അംബിക, കെഎ കുര്യച്ചന്‍, റജിമോന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. കല്യാശ്ശേരി മാങ്ങാട്ടുപറമ്ബ് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു മത്സരങ്ങള്‍ നടന്നത്. മത്സരവിജയികള്‍ക്ക് മിസ് ഏഷ്യ മത്സരങ്ങളില്‍ മാറ്റുരയ്ക്കാനാകും.

Related News