Loading ...

Home Australia/NZ

ഓസ്‌ട്രേലിയയിൽ പച്ചക്കറിക്ക് 50 ശതമാനം വരെ വില ഉയരുമെന്ന് റിപ്പോർട്ട്

മെൽബൺ: ഓസ്ട്രേലിയയുടെ പലഭാഗങ്ങളിലും പച്ചക്കറിയുടെ വില കുതിച്ചുയരുമെന്ന് റിപ്പോർട്ട്. കനത്ത കാട്ടുതീയുടെ പശ്ചാത്തലത്തിൽ ആണ് വില 50 ശതമാനം വരെ ഉയരുമെന്നുള്ള മുന്നറിയിപ്പ്. ഓസ്ട്രേലിയൻ പച്ചക്കറി വിപണിയെ നിയന്ത്രിക്കുന്ന ദേശീയ സ്ഥാപനമായ AUSVEG ആണ് മുന്നറിയിപ്പ് നൽകിയത്. ക്വീൻസ്‌ലാൻഡിൽ നിന്നുള്ള വരെയാണ് വില വർദ്ധന ഏറ്റവും കൂടുതൽ ബാധിക്കുക എന്ന് AUSVEG ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് വൈറ്റ്സൈഡ് പറഞ്ഞു. സംസ്ഥാനത്തെക്കുള്ള പച്ചക്കറികളിൽ ഭൂരിഭാഗവും വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ നിന്നാണ് വരുന്നത്. പ്രിൻസസ് ഹൈവേ തീപിടുത്തത്തിൽ അടച്ചതോടെ, ഏറെ വൈകി മാത്രമേ പച്ചക്കറികൾ മാർക്കറ്റിലേക്ക് വരുന്നുള്ളൂ എന്നും ഇതാണ് നിലവിൽ വില കൂടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Related News