Loading ...

Home Education

ഒരു ദിവസം ഒരു പരീക്ഷ, ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷ ടൈം ടേബിള്‍ മാറ്റി; വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ മാതൃകാ പരീക്ഷ ടൈം ടേബിള്‍ മാറ്റി. നേരത്തേ ഒരു ദിവസം രണ്ട് പരീക്ഷകള്‍ നടത്തി അഞ്ച് ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയതോടെയാണ് ടൈംടേബിളില്‍ മാറ്റം വരുത്തിയത്. ഒരു ദിവസം ഒരു പരീക്ഷ മാത്രം ഉള്‍പ്പെടുത്തിയാണ് പുതിയ പരീക്ഷാ ടൈം ടേബിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി പതിനൊന്നിന് ആരംഭിച്ച്‌ എട്ടു ദിവസംകൊണ്ട് പരീക്ഷ അവസാനിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നാണ് പരീക്ഷ. വെള്ളിയാഴ്ച 2 ന് ആരംഭിക്കും. പ്രാക്ടിക്കല്‍ പരീക്ഷ ഇല്ലാത്ത വിഷയങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ 45 മിനിട്ടാണ് സമയം. 15 മിനിട്ട് കൂള്‍ ഓഫ് സമയമാണ്. പ്രാക്ടിക്കല്‍ ഉള്ളവര്‍ക്ക് 15 മിനിട്ട് കൂള്‍ ഓഫ് സമയം ഉള്‍പ്പെടെ രണ്ട് മണിക്കൂര്‍ 15 മിനിട്ടാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ സമയം പുനഃക്രമീകരിച്ചതിനെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.

Related News