Loading ...

Home International

പ്രവാസി വോട്ട് പ്രശ്നത്തില്‍: സി.പി.എം. നിലപാട് ദൗര്‍ഭാഗ്യകരം- കെ.സി. ജോസഫ്‌

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് അനുവദിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്ന സി.പി.à´Žà´‚. നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി കെ.സി. ജോസഫ്. ആശങ്കകള്‍ ദൂരീകരിച്ച് ഓണ്‍ലൈന്‍ വോട്ട് നടപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിങ്കളാഴ്ചയോടെ സര്‍ക്കാര്‍ തീരുമാനം കമ്മീഷനെ അറിയിക്കും. 

ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്യുമോ എന്നത് പരീക്ഷിച്ച് അറിയേണ്ട കാര്യമാണ്. ക്രമക്കേട് ഉണ്ടാകാതെ നോക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്. 

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടോ, മുക്ത്യാര്‍വോട്ടോ മാത്രമേ അനുവദിക്കാനാവൂ എന്നാണ് കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നത്. മുക്ത്യാര്‍വോട്ടിനെ കോണ്‍ഗ്രസ് അടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടിയും അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വോട്ട് എന്ന അഭിപ്രായം കമ്മീഷനെ അറിയിച്ചത്. പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയാണ് പഞ്ചായത്ത് ബ്‌ളോക്ക് പുനഃസംഘടന നടത്തിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും അടിസ്ഥാനരഹിതമാണ്. പുനഃസംഘടനയുടെ കരട് മാത്രമാണ് പ്രസിദ്ധീകരിച്ചത്. അതിന്മേല്‍ ആക്ഷേപങ്ങളും തെളിവെടുപ്പുകളും നടന്നുവരുന്നു. എല്ലാം പരിശോധിച്ച് പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ച ശേഷമാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക. 
പുനര്‍വിഭജനം നടത്തുമ്പോള്‍ രണ്ട് ബ്‌ളോക്കില്‍ ഒരു അസംബ്ലൂ മണ്ഡലം വരാനുള്ള സാധ്യതയുണ്ട്. ഇത് സംബന്ധിച്ചും കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ശാസ്ത്രീയമല്ലെന്ന പരാതിയുണ്ടെങ്കില്‍ പരിഹരിക്കും. 

കണ്ണൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പറയുന്നവര്‍തന്നെയാണ് അവിടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഉണ്ടായ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത സി.പി.എമ്മും ബി.ജെ.പിയും സമാധാനം സ്ഥാപിക്കാമെന്ന ഉറപ്പിന്മേല്‍ പിരിഞ്ഞതാണ്. അതിന് ദിവസങ്ങള്‍ കഴിഞ്ഞ ഉടനെയാണ് ബോംബ് നിര്‍മാണത്തിനിടെ രണ്ട് സി.പി.à´Žà´‚. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഇതിനെതിരെ പോലീസ് കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Related News