Loading ...

Home USA

വന്ദ്യരാജു എം ദാനിയേല്‍ അച്ചന്‍ കോര്‍ എപ്പിസ്കോപ്പാ പദവിയിലേക്ക്

ചിക്കാഗോ- വന്ദ്യരാജു എം ദാനിയേല്‍ അച്ചന്‍ കോര്‍ എപ്പിസ്കോപ്പാ പദവിയിലേക്ക്.അഭിവന്ദ്യ ഡോ.സഖറിയാ മാര്‍ അപ്രേം തിരുമേനിയാണ് ഏപ്രില്‍ നാലിന് വന്ദ്യ രാജു അച്ചനെ കോര്‍ എപ്പിസ്കോപ്പാ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

പൗരോഹിത്യ പാരമ്പര്യമുള്ള വടുതല കുടുബത്തിലെ മേലേതില്‍ ശ്രീ വി ജി ദാനിയേലിന്റെയും ശ്രീമതി ചിന്നമ്മ ദാനിയേലിന്റെയും മകനായാണ് അച്ചന്റെ ജനനം . തുമ്ബമണ്‍ ഏറം (മാത്തൂര്‍ ) സെ.ജോര്‍ജ് ഇടവകാഗം ആയ രാജു എം ദാനിയേല്‍ അഭിവന്ദ്യ ദാനിയേല്‍ മാര്‍ പീലക്സിനോസ് തിരുമേനിയില്‍ നിന്ന് 1984 ല്‍ ശെമ്മാശപട്ടവും, അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ യൗസേബിയോസ് തിരുമേനിയില്‍ നിന്നും 1986 ല്‍ കശ്ശീശ്ശ പട്ടവും സ്വീകരിച്ചു. തുമ്പമണ്‍ ഭദ്രാസനത്തിലെ തുമ്ബമണ്‍ സെ.മേരീസ് കത്തിഡ്രല്‍ ,ഉളനാട് സെ.ജോണ്‍സ്, കുരിലയ്യം സെ.ജോണ്‍സ്, മല്ലശ്ശേരി സെ.മേരീസ്,വയലത്തല മാര്‍ സേവേറിയോസ്, നാറാംണംമുഴി സെ.ജോര്‍ജ് എന്നി ഇടവകളില്‍ ശുശ്രുഷിച്ചു. ഉളനാട് സെ.ജോണ്‍സ്‌ പള്ളി , വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ പള്ളി എന്നി ഇടവകളുടെ വി.മൂറോന്‍ കൂദാശ സമയങ്ങളില്‍ ഇടവക വികാരി ആയിരുന്നു, തുമ്ബമണ്‍ സെ.മേരീസ്, മല്ലശേരി സെ.മേരീസ് എന്നി ദേവാലയങ്ങളുടെ ഓഡിറ്റോറിയം പണി പുര്‍ത്തികരിച്ചു കുദാശ ചെയ്യുന്നതിന് നേതൃത്വം നല്‍കി.
             ഭാഗ്യസ്മരണാര്‍ഹനായ യൗസേബിയോസ് തിരുമേനിയുടെ സെക്രട്ടറി, തുമ്പമണ്‍ ഭദ്രാസന ബാല സമാജം വൈസ് പ്രസിഡന്റ്, തുമ്പമണ്‍ ഭദ്രാസന കൗണ്‍സില്‍ à´…à´‚à´—à´‚, തുമ്ബമണ്‍ ഭദ്രാസന സെക്രട്ടറി, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗവേണിംങ്ങ് ബോര്‍ഡ് à´…à´‚à´—à´‚, à´Žà´‚ à´“ സി കോളേജസ് ഗവേണിംങ്ങ് ബോര്‍ഡ് à´…à´‚à´—à´‚, തിരുവിതാംകോട് തീര്‍ത്ഥാടന കേന്ദ്രം ഭരണസമതി à´…à´‚à´—à´‚ തുടങ്ങി മലങ്കര സഭയുടെ വിവിധ സമതികളില്‍ പ്രവര്‍ത്തിച്ചിരുന്നു.
        അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ à´…à´‚à´—à´‚, മലങ്കര സഭ മനേജിംങ്ങ് കമ്മറ്റി à´…à´‚à´—à´‚ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കുടാതെ ഡാളസ് കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് ,ക്ലര്‍ജി സെക്രട്ടറി ,സൗത്തവെസ്റ് ഡിയോസിഷ്യന്‍ ഫസ്റ്റ് ഫോക്കസ് ഡയറക്ടര്‍ തുടങ്ങി പല സാമുഹ്യ സാമുദായിക നേതൃത്വനിരയിലും അച്ചന്‍ പ്രവര്‍ത്തിക്കുന്നു. അഭിവന്ദ്യ ഡോ.സഖറിയാ മാര്‍ അപ്രേം തിരുമേനിയാണ് വന്ദ്യ രാജു അച്ചനെ കോര്‍ എപ്പിസ്കോപ്പാ പദവിയിലേക്ക് ഉയര്‍ത്തുന്നത്.





Related News