Loading ...

Home International

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങള്‍

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഡെന്‍മാര്‍ക്കിനെന്ന് പുതിയ പഠനങ്ങള്‍. യു.എന്‍ ന്യൂസ് ലോകമെങ്ങുമുള്ള സ്ത്രീകളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യം സ്ത്രീസൗഹൃദരാജ്യങ്ങളില്‍ ഒന്നാമതായത്. മനുഷ്യാവകാശങ്ങള്‍, ലിംഗസമത്വം, സുരക്ഷ, ജീവിതപരവും തൊഴില്‍പരവുമായ വളര്‍ച്ച, തുല്യ ശമ്ബളം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ. 73 രാജ്യങ്ങളില്‍ നിന്നായി 20,000ത്തില്‍ അധികം സ്ത്രീകള്‍ ഇതില്‍ പങ്കെടുത്തു. പത്തിലാണ് ഓരോ രാജ്യത്തിനും ഇവര്‍ മാര്‍ക്ക് നല്‍കിയത്. ഡെന്‍മാര്‍ക്കിന് ലിംഗസമത്വം 9.6, തുല്യ ശമ്ബളം 9.2, സുരക്ഷ 9.8, ജീവിതപരവും തൊഴില്‍പരവുമായ വളര്‍ച്ച 7.9, മനുഷ്യവകാശങ്ങള്‍ 9.8 എന്നിങ്ങനെയാണ് സ്‌കോര്‍. സ്വീഡനാണ് രണ്ടാം സ്ഥാനത്ത്. മനുഷ്യാവകാശങ്ങള്‍ക്ക് പത്തില്‍ പത്തുമുണ്ട് സ്വീഡന്. മൂന്നാം സ്ഥാനത്തുള്ള നെതര്‍ലാന്‍ഡ്‌സിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഫുള്‍ മാര്‍ക്കുണ്ട്. 19-ാം സ്ഥാനത്ത് പോര്‍ച്ച്‌യുഗലാണ്. പതിനെട്ട് ജപ്പാനും. വിമന്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 133 ആണ്. ജോര്‍ജ്ടൗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിമന്‍, പീസ് ആന്‍ഡ് സെക്യൂരിറ്റി നാഷണല്‍ ജ്യോഗ്രഫിക്കുമായി ചെര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്.

Related News