Loading ...

Home Kerala

തദ്ദേശതെരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍

തദ്ദേശതെരഞ്ഞെടുപ്പിന് വേണ്ടി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.2015 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കുന്നതില്‍ ആശങ്ക പെടേണ്ട കാര്യമില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ പറഞ്ഞു. 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാലും 10 ലക്ഷം പേരെ പുതിയതായി ചെര്‍ക്കേണ്ടാതായി വരുമെന്നും സംസ്ഥാനത്തെ 20000 വാര്‍ഡുകളിലായി കണക്കെടുത്താല്‍ ഇത് ഒരു വാര്‍ഡില്‍ 50പേരെ വരൂ.കമ്മീഷന്‍ കണക്ക്കൂട്ടുന്നത്‌ പരമാവധി 100 പേരെയാണ് അതിനാല്‍ തന്നെ ഇക്കാര്യത്തിലുള്ള ആശങ്ക എന്താണെന്ന് മനസിലാകുന്നിലെന്നും അദ്ദേഹം പറഞ്ഞു. 2014 കണക്കെടുത്താല്‍ പോലും ഒരു വാര്‍ഡില്‍ 50 വോട്ടര്‍മാര്‍ മാത്രമേ വര്‍ധിക്കൂ.വാര്‍ഡ്‌ വിഭജനത്തിന് സെന്‍സസ് കമ്മീഷണറുടെ കത്ത് തടസമല്ല.സെന്‍സെസ് ആക്റ്റിനും പഞ്ചായത്ത് രാജ് ആക്‌ട്ടിനുമൊന്നും ഇത് തടസമാകുന്നില്ല.അതിന് കാരണം പുതിയ പഞ്ചായത്തും മുനിസിപാലിറ്റിയും വരുന്നില്ല എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപെട്ടുള്ള വിവാദങ്ങള്‍ ബന്ധപെട്ടവര്‍ തീര്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതിയ വോട്ടര്‍മാരെ ഈ വര്‍ഷം 20 മുതല്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനാകും.ഫെബ്രുവരി 28 ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.അതിന് ശേഷം രണ്ട് തവണ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടാകും.20 ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പകര്‍പ്പ് നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Related News