Loading ...

Home cinema

ജലസമാധി സിനിമാലാബ് ഫിലിം ഫെസ്റ്റിവലില്‍..!!

ദേശീയ, അന്തര്‍ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാവും ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം സംവിധായകനുമായ വേണുനായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ജലസമാധി സിനിമ ലാബ് ഫിലിം ഫെസ്റ്റിവല്‍ 2020ല്‍ തിരഞ്ഞെടുക്കപ്പെട്ടു. അടയാളങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ജലസമാധി എന്ന ചിത്രം ചെയ്യുന്നത്. 29 വര്‍ഷമായി സീരിയല്‍, ഡോക്യുമെന്ററി, പരസ്യചിത്ര നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേണുനായര്‍ ആദ്യമായാണ് ഒരു ഫീച്ചര്‍ ഫിലിം ചെയ്യുന്നത്. തമിഴ് നാട്ടിലെ മീനാക്ഷി പാളയമെന്ന സാങ്കല്പിക ഗ്രാമത്തില്‍ പിതാവിനെ തലയ്ക്കൂത്തലിന് വിധേയമാക്കി വധിച്ച്‌ ജോലി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മകനെയും ഇതിനെതിരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തുന്ന പോരാട്ടവും ചിത്രത്തില്‍ ആവിഷ്കരിക്കുന്നു. തമിഴ് നടനായ എം എസ് ഭാസ്കറാ ണ് പ്രധാന കഥാപാത്രമായ പിതാവിനെ അവതരിപ്പിച്ചിരിക്കുന്നത്

Related News