Loading ...

Home Business

ജിഎസ്ടി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പരിഷ്കരണവുമായി കേന്ദ്രം

ബജറ്റ് കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്, ചരക്ക് സേവന നികുതി (ജിഎസ്ടി) കളക്ഷന്റെ ടാര്‍ജറ്റ് രണ്ട് മാസത്തിനിടെ രണ്ടാം തവണയും സര്‍ക്കാര്‍ പരിഷ്കരിച്ചു. ഫെബ്രുവരിയില്‍ 1.15 ലക്ഷം കോടി രൂപയും മാര്‍ച്ചില്‍ 1.25 ലക്ഷം കോടി രൂപയുമായാണ് കളക്ഷന്‍ ടാര്‍ജറ്റ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത രണ്ട് മാസത്തേക്ക് 1.1 ലക്ഷം കോടിയില്‍ നിന്ന് വരുമാനം കുറഞ്ഞത് 1.15 ലക്ഷം കോടി രൂപയായി ഉയര്‍ത്താനുള്ള തീരുമാനം കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. നികുതി വെട്ടിപ്പുകാര്‍, വ്യാജ ഇന്‍വോയ്സുകള്‍, വിലക്കയറ്റം, വ്യാജ à´‡-വേ ബില്ലുകള്‍  ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്കെതിരായ നടപടികള്‍ ആരംഭിക്കാനും നിര്‍ദ്ദേശം  നല്‍കിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരം.
                           വിതരണ, വാങ്ങല്‍ ഇന്‍വോയ്സുകളുടെ പൊരുത്തക്കേട്, റിട്ടേണ്‍ ഫയലിംഗുകളിലെ പൊരുത്തക്കേട്, ഇന്‍വോയ്സ് ഉപയോഗിച്ചുള്ള അധിക റീഫണ്ടുകള്‍, നികുതി ചോര്‍ച്ചകള്‍, വ്യാജ അല്ലെങ്കില്‍ വലിയ ഐടിസി ക്ലെയിമുകള്‍, എന്നിവ പരിശോധിക്കാന്‍ ടാക്സ് അധികൃതര്‍ ഡാറ്റ അനലിറ്റിക്സ് ഉപയോഗിക്കും. സമയബന്ധിതമായി നികുതി അടയ്ക്കല്‍ ഉറപ്പാക്കുന്നതിന് ടെക്സ്റ്റ് സന്ദേശങ്ങളും ഇമെയിലുകളും നികുതിദായകര്‍ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.


Related News