Loading ...

Home Business

ബജറ്റ് 2020; കളിപ്പാട്ടങ്ങള്‍, പേപ്പര്‍, പാദരക്ഷകള്‍ എന്നിവയ്‌ക്ക് വിലകൂടിയേക്കും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍, പേപ്പര്‍, പാദരക്ഷകള്‍, റബ്ബര്‍ ഇനങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചേക്കും. 'മെയ്‌ക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനും ഉല്‍പാദന വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍. റബ്ബറിന്റെ പുതിയ ന്യൂമാറ്റിക് ടയറുകള്‍ക്കായി കസ്റ്റംസ് തീരുവ നിലവിലെ 10-15 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. അതുപോലെ തന്നെ പാദരക്ഷകളിലും അനുബന്ധ ഉല്‍‌പ്പന്നങ്ങളിലും ഡ്യൂട്ടി നിലവിലെ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്താനും ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിലവില്‍ വിലകുറഞ്ഞ പാദരക്ഷകളുടെ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുന്നതിലൂടെ വിപണിയിലെ വില മത്സരത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുള്ള ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ് ഭൂരിഭാഗം ഇറക്കുമതികളും വരുന്നത്. ഈ രാജ്യങ്ങളിലൂടെ ചൈന വലിയ അളവില്‍ പാദരക്ഷകള്‍ റീ-റൂട്ട് ചെയ്യുന്നുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ കൂടെ അടിസ്ഥാനത്തിനാണ് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. മരം കൊണ്ടുള്ള ഫര്‍ണിച്ചറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 20 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്താനും ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. മരം, ലോഹം, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ നിലവിലെ 20 ശതമാനത്തില്‍ നിന്ന് 100 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനും ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News