Loading ...

Home Gulf

ഒമാനിലെ ബാ​ങ്കി​ങ്​ രം​ഗ​ത്ത്​ വ​ള​ര്‍​ച്ച; നി​ക്ഷേ​പ​വും വാ​യ്​​പ​യും വ​ര്‍​ധി​ച്ചു

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ ബാ​ങ്കി​ങ്​ രം​ഗ​ത്ത്​ വ​ള​ര്‍​ച്ച. നി​ക്ഷേ​പ​വും വാ​യ്​​പ​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ രം​ഗ​ത്തും നേ​ട്ടം ദൃ​ശ്യ​മാ​ണെ​ന്ന്​ ഒ​മാ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​​െന്‍റ അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു. 2019 ന​വം​ബ​ര്‍ അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം പ​ര​മ്പ​രാ​ഗ​ത ബാ​ങ്കി​ങ്​ മേ​ഖ​ല​യും ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യും മൊ​ത്തം 25.8 ശ​ത​കോ​ടി റി​യാ​ല്‍ ആ​ണ്​ വാ​യ്​​പ​യാ​യി ന​ല്‍​കി​യി​ട്ടു​ള്ള​ത്. 2017ല്‍ ​സ​മാ​ന കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്‌​ വാ​യ്​​പ​യി​ല്‍ മൂ​ന്നു​ ശ​ത​മാ​ന​ത്തി​​െന്‍റ വ​ര്‍​ധ​ന​യാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​​െന്‍റ 2018ലെ ​ആ​ദ്യ ഒ​മ്ബ​തു​ മാ​സ​ത്തെ അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു. വാ​യ്​​പ​യി​ല്‍ 22.8 ശ​ത​കോ​ടി റി​യാ​ലും സ്വ​കാ​ര്യ മേ​ഖ​ല​ക്കാ​ണ്​ ന​ല്‍​കി​യ​ത്. സ്വ​കാ​ര്യ മേ​ഖ​ല​ക്കു​ള്ള വാ​യ്​​പ മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ 2.6 ശ​ത​മാ​നം ഉ​യ​ര്‍​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​ക്കു​ള്ള മൊ​ത്തം വാ​യ്​​പ​യി​ല്‍ 45.2 സ്വ​കാ​ര്യ വാ​യ്​​പ​ക​ളാ​ണ്.
                        മൊ​ത്തം നി​ക്ഷേ​പം 1.7 ശ​ത​മാ​നം ഉ​യ​ര്‍​ന്ന്​ 23.2 ശ​ത​കോ​ടി റി​യാ​ല്‍ ആ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 14.8 ശ​ത​കോ​ടി​യും സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ​യാ​ണ്. മു​ന്‍ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ നി​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.മൊ​ത്തം സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ല്‍ 50.5 ശ​ത​മാ​ന​വും വ്യ​ക്​​തി​ക​ളു​ടെ​താ​ണെ​ന്നും അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ വി​ക​സ​ന ബോ​ണ്ടു​ക​ള്‍, സ​ര്‍​ക്കാ​ര്‍ സു​ക്കൂ​ക്ക്​ (ഇ​സ്​​ലാ​മി​ക്​ ബോ​ണ്ട്) എ​ന്നി​വ​യി​ലെ നി​ക്ഷേ​പം 11.2 ശ​ത​മാ​നം കൂ​ടി​യി​ട്ടു​ണ്ട്. പ​ര​മ്ബ​രാ​ഗ​ത ബാ​ങ്കു​ക​ളു​ടെ അ​ടി​സ്​​ഥാ​ന ആ​സ്​​തി​യും റി​സ​ര്‍​വ്​ ധ​ന​വും 4.9 ശ​ത​കോ​ടി റി​യാ​ലാ​ണെ​ന്നും റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു.
ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ വി​ഭാ​ഗം 2017ല്‍ 3.5 ​ശ​ത​കോ​ടി റി​യാ​ല്‍ വാ​യ്​​പ ന​ല്‍​കി​യ സ്​​ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ വ​ര്‍​ഷം നാ​ല്​ ശ​ത​കോ​ടി​യാ​ണ്​ ന​ല്‍​കി​യ​ത്. മൊ​ത്തം നി​ക്ഷേ​പം 3.2 ശ​ത​കോ​ടി​യി​ല്‍​നി​ന്ന്​ മൂ​ന്ന​ര ശ​ത​കോ​ടി റി​യാ​ലാ​യി കൂ​ടി. 4.8 ശ​ത​കോ​ടി​യാ​ണ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യു​ടെ ആ​സ്തി. മൊ​ത്തം ബാ​ങ്കി​ങ്​ മേ​ഖ​ല​യു​ടെ ആ​സ്​​തി​യു​ടെ 13.7 ശ​ത​മാ​ന​മാ​ണി​ത്.

Related News