Loading ...

Home Europe

ലിബിയക്കായി പുട്ടിന്‍ രംഗത്ത്: സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കും

മൊസ്‌കോ: ലിബിയയിലെ ആഭ്യന്തര കലാപം ശാന്തമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ നേരിട്ട് ഇടപെടുന്നു. ജര്‍മ്മനിയുടെകൂടെ മധ്യസ്ഥതയില്‍ നടത്തപ്പെടുന്ന സമാധാനശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ച നാളെ ബെര്‍ലിനിലാണ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം മൊസ്‌കോയിലെ ചര്‍ച്ചക്കെത്തിയ ലിബിയയിലെ സൈനിക മേധാവി ഖലീഫാ ഹഫ്താര്‍ സമാധാന ഉടമ്ബടി ഒപ്പിടലില്‍ പങ്കെടുക്കാതെ മടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലെ മെര്‍ക്കലിന്റെ നേതൃത്വത്തിലാണ് സമാധാനശ്രമം നടക്കുന്നത്. ലിബിയയിലെ ഭരണകൂടത്തിനെതിരായ ആഭ്യന്തര കലാപം നയിക്കുന്ന വിമതരാണ. സൈനിക മേധാവി ഹഫ്തറുടെ പിന്തുണയുണ്ടെന്നതാണ് റഷ്യയും ജര്‍മ്മനിയും ലിബിയയില്‍ ഇടപെടാന്‍ കാരണം. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ച. രണ്ടാം തവണയും ജര്‍മ്മനി മുന്‍കൈഎടുക്കുന്ന സമാധാന ചര്‍ച്ച ബര്‍ലിനിലാണ് നടക്കുന്നത്.

Related News