Loading ...

Home Business

മലപ്പുറത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനു കീഴിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു.കേരള ബാങ്ക് രൂപീകരണ ഭാഗമായി സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള പ്രമേയം അംഗീകരിച്ചിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പൊതുയോഗത്തില്‍ ലയന പ്രമേയം അവതരിപ്പിച്ചെങ്കിലും തള്ളി. പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും മലപ്പുറം ബാങ്ക് ലയനത്തിനു തയാറായിരുന്നില്ല. പ്രാഥമിക കാര്‍ഷിക സംഘങ്ങളാണു ജില്ലാ സംഘങ്ങളിലെ അംഗങ്ങള്‍. അതിനാല്‍ അവയെ ഓര്‍ഡിനന്‍സിലൂടെ കേരള ബാങ്കില്‍ ലയിപ്പിക്കുകയാണിപ്പോള്‍. സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കാന്‍ വിസമ്മതിച്ച മലപ്പുറം ബാങ്ക് അധികൃതര്‍ ഭരണസമിതി തിരഞ്ഞെടുപ്പു നടത്താന്‍ ഹൈക്കോടതിയുടെ അംഗീകാരം നേടിയിരുന്നു. പിന്നാലെയാണു ജില്ലാ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ട പ്രാഥമിക സംഘങ്ങളെ കേരള ബാങ്കില്‍ ലയിപ്പിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സിനു മന്ത്രിസഭ അനുമതി നല്‍കിയത്.

Related News