Loading ...

Home Kerala

തോട്ടം മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍

തോട്ടം മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പ്ലാന്റേഷന്‍ നയം രൂപീകരിക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍. തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ജീവിത സൗകര്യങ്ങളും ഉറപ്പ് വരുത്തുക, ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്ക് പ്ലാന്റേഷന്‍ നയം ഊന്നല്‍ നല്‍കും. രാജ്യത്തെ തോട്ടവിള ഉത്പാദനത്തിന്റെ 47.98 ശതമാനം കേരളത്തില്‍ നിന്നാണ്. 3.3 ലക്ഷം തൊഴിലാളികള്‍ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നു. എന്നാല്‍, വര്‍ഷങ്ങളായി തോട്ടം മേഖല നിരവധി പ്രതിസന്ധികള്‍ നേരിടുകയാണ്. തോട്ടവിളകള്‍ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യുന്നതും തുടര്‍ച്ചയായി വന്ന പ്രളയവും ഉല്‍പാദനത്തിലെ ഇടിവുമെല്ലാം തോട്ടം മേഖലയിലെ പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തോട്ടം മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേക നയം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. പ്ലാന്റര്‍മാരും തൊഴിലാളികളും തോട്ടം മേഖലയിലെ വിദഗ്ധരും ഉള്‍പ്പെടെ ഉള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വാരൂപിച്ചായിരിക്കും നയ പ്രഖ്യാപനം. കരട് നയം ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി 21 ന് എറണാകുളത്ത് ഏകദിന ശില്‍പശാല സംഘടിപ്പിക്കുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Related News