Loading ...

Home National

കണ്ടന്റ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ്; എന്റര്‍ടെയ്ന്‍മെന്റ് ആപ്പുമായി ഇന്ത്യന്‍ റെയില്‍വെ

റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും 'കണ്ടന്റ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് (കോഡ്)' നല്‍കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ റെയില്‍വെ. ഇതിനായി ഇന്ത്യന്‍ റെയില്‍വെ ബോര്‍ഡ് റെയില്‍ടെലുമായി കൈകോര്‍ത്തു. കോഡ് വഴി യാത്രക്കാര്‍ക്ക് സൗജന്യ അല്ലെങ്കില്‍ സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത വിനോദ ആപ്ലിക്കേഷനിലേക്കുള്ള തടസ്സരഹിതമായ ആക്സസും യാത്രയ്ക്കിടെ അവരുടെ വ്യക്തിഗത ഉപകരണങ്ങളില്‍ അതിവേഗ സ്ട്രീമിംഗും ആസ്വദിക്കാന്‍ കഴിയും. സ്ട്രീമിംഗ് അപ്ലിക്കേഷന്‍ മൂവികള്‍, ഷോകള്‍, വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനാണു നീക്കം, ഇത് പെയ്ഡ്, ഫ്രീ ഫോര്‍മാറ്റുകളില്‍ ലഭ്യമാകും. വിനോദ സേവനങ്ങള്‍ നല്‍കുന്നതിനു പുറമേ, ഉപയോക്താക്കള്‍ക്ക് അവരുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഇ-കൊമേഴ്സ് സേവനങ്ങളും ആപ്ലിക്കേഷന്‍ നല്‍കും. സീ എന്റര്‍ടൈന്‍മെന്റിന്റെ അനുബന്ധ സ്ഥാപനമായ മാര്‍ഗോ നെറ്റ്‌വര്‍ക്കുമായി റെയില്‍ടെല്‍ ഇക്കാര്യത്തില്‍ സഹകരിക്കും. 2022 ഓടെ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍ടെലിന്റെ സിഎംഡി പുനീത് ചൗള പറഞ്ഞു. 8,731 ട്രെയിനുകളില്‍ സ്ട്രീമിംഗ് സേവനം ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൗജന്യ വൈഫൈ ലഭ്യമാകുന്ന അയ്യായിരത്തിലധികം റെയില്‍വേ സ്റ്റേഷനുകളിലും സ്ട്രീമിംഗ് സേവനം ലഭ്യമാകും

Related News