Loading ...

Home National

ദേശീയ ജനസംഖ്യാ കണക്കെടുപ്പ്: ആഭ്യന്തരവകുപ്പിന്റെ യോഗം ഇന്ന് ; പശ്ചിമ ബംഗാള്‍ ഇല്ല ; കേരളം പങ്കെടുക്കും

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ പട്ടിക തയ്യാറുക്കുന്നതുമായി ബന്ധപ്പെട്ട സെന്‍സസ് നടപടികള്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ യോഗം ഇന്ന് തലസ്ഥാനനഗരിയില്‍ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി സഹമന്ത്രി നിത്യാനന്ദ റായിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രതിനിധി പങ്കെടുക്കില്ല. എന്നാല്‍ കേരളത്തിന്റെ പ്രതിനിധിയെ അയച്ചു. പത്തുവര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന ദേശീയ സെന്‍സസ് പ്രവര്‍ത്തനത്തിന്റെ ഒരുക്കങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി വരുന്നതിന്റെ കൂടെ പശ്ചാത്തലത്തിലാണ് കേരളം പങ്കെടുക്കുന്നതെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍, സെന്‍സസ് ഡയറക്ടര്‍, സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും സെന്‍സസ് ഡയറക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.കേരളത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 2021ല്‍ നടക്കാനിരിക്കുന്ന സെന്‍സസ് പ്രക്രീയക്ക് മുന്നേ നിലവിലുള്ള എല്ലാ ജനസംഖ്യപരമായ വിവരങ്ങളും കൃത്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കാനാണ് യോഗത്തിന്റെ ഉദ്ദേശം.

Related News