Loading ...

Home Kerala

യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം; എറണാകുളം വെട്ടിത്തറ പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പായി

യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനിന്നിരുന്ന എറണാകുളം വെട്ടിത്തറ മിഖായേല്‍ പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കി. ഓര്‍ത്തഡോക്‌സ് വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ച്‌ കുര്‍ബാന നടത്തി. ഇടവക സഹ വികാരി ഫാദര്‍ സിബി മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. നിരവധി വിശ്വാസികള്‍ പള്ളിയിലെത്തിയിരുന്നു. യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനിന്നിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് പൊലീസ് ഏറ്റെടുത്തത്. സുപ്രിംകോടതി ഉത്തരവ് അനുസരിച്ച്‌ നേരത്തെ ഓര്‍ത്തഡോക്‌സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. ഇന്നലെയാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പള്ളിയുടെ താക്കോല്‍ രാമമംഗലം പൊലീസ് ഓര്‍ത്തഡോക്‌സ് വികാരിക്ക് കൈമാറിയത്.

Related News