Loading ...

Home Kerala

തേക്കിന്‍കാട് മൈതാനത്ത് മലയാളിയുടെ സാംസ്‌കാരിക തനിമക്ക് വിരുദ്ധമായ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി

കൊച്ചി : തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംസ്കാരത്തിനു യോജിക്കാത്ത പരിപാടികള്‍ നടത്തുന്നില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തൃശൂര്‍ നഗരസഭയും ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടില്‍ പരിപാടികള്‍ സംഘടിപ്പിക്കാവുന്ന ഇടങ്ങളും നടത്താവുന്ന പരിപാടികളും നിര്‍ദേശിച്ച്‌ 2003 ല്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവെച്ചിരുന്നു.കോടതി ഉത്തരവിന് വിരുദ്ധമായ പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതരുടെ അനുമതിയോടെ നടന്നെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി കെ ബി സുമോദാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്. തൃശൂര്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങാണ് നടത്തുന്നതെന്ന് കോടതിയില്‍ അറിയിച്ചതിന് വിരുദ്ധമായി ചലച്ചിത്രനടിയുടെ നൃത്തപരിപാടിയും ഗാനമേളയും ഉള്‍പ്പെടെ നടത്തിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ചിത്രങ്ങളും ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Related News