Loading ...

Home International

ലോകത്തെ 40 രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ഈ വര്‍ഷം അത് 75 ആയി ഉയരും; ലോകം കൂടുതല്‍ ദുരന്തത്തിലേക്ക് നീങ്ങുന്നത് ഇങ്ങനെ

ലോകരാഷ്ട്രങ്ങളില്‍ നാലിലൊന്നിലും കഴിഞ്ഞവര്‍ഷം കലാപങ്ങളുണ്ടായതായി പഠനറിപ്പോര്‍ട്ട്. ഇതേ നില ഇക്കൊല്ലവും തുടരുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞവര്‍ഷം 40 രാജ്യങ്ങളിലാണ് പൊതുജനരോഷം കലാപമായി മാറിയതെങ്കില്‍ ഇക്കൊല്ലം 75 രാജ്യങ്ങളിലെങ്കിലും അതുപടരുമെന്നാണ് മുന്നറിയിപ്പ്. അക്രമാസക്തമായ പ്രകടനങ്ങളും മറ്റുമാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. 2019-ല്‍ കടുത്ത പ്രതിഷേധമുയര്‍ന്ന രാജ്യങ്ങളില്‍ ഹോങ്കോങ്, ചിലി, നൈജീരിയ, സുഡാന്‍, ഹെയ്ത്തി, ലെബനന്‍ തുടങ്ങിയവയുണ്ട്. ഇക്കൊല്ലത്തെ കണക്ക് അടുത്തവര്‍ഷം പുറത്തിറക്കുമ്പോൾ, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ ഇന്ത്യയും അതിലുണ്ടാകുമെന്നുറപ്പാണ്. സാമൂഹിക-ധനശാസ്ത്ര വിലയിരുത്തല്‍ സ്ഥാപനമായ വെരിസ്‌ക് മേപ്പിള്‍ക്രോഫ്റ്റിന്റേതാണ് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം തുടക്കംമുതല്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വേദിയായത് ഹോങ്കോങ്ങും ചിലിയുമാണ്. അടുത്ത രണ്ടുവര്‍ഷത്തേക്ക് à´ˆ രാജ്യങ്ങളില്‍ സ്ഥിതി മെച്ചപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2020-ല്‍ ലോകത്തേറ്റവും അപകടകരമായ സാഹചര്യമുണ്ടായേക്കാവുന്ന പത്തുരാജ്യങ്ങള്‍ വെനസ്വേല, ഇറാന്‍, ലിബിയ, ഗിനി, നൈജീരിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ചിലി, ഫലസ്തീന്‍, എത്യോപ്യ എന്നിവയാണെന്നും പഠനം സൂചിപ്പിക്കുന്നു. ഏറ്റവും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ എത്യോപ്യക്കും പാക്കിസ്ഥാനും സിംബാബ്‌വെയ്ക്കുമൊപ്പം ഇന്ത്യയുമുണ്ട്. മിക്കവാറും ലോകരാജ്യങ്ങളിലെ സര്‍ക്കാരുകളെയൊക്കെ വിറപ്പിക്കാന്‍ à´ˆ സമരങ്ങള്‍ക്കായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി ഉന്നയിച്ചിട്ടും പരിഹാരമില്ലാതെ കിടക്കുന്ന പ്രശ്‌നങ്ങളാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്. പുതിയ പട്ടികയനുസരിച്ച്‌ സുഡാനാണ് ലോകത്തേറ്റവും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്ന രാജ്യം. യെമനെ പിന്തള്ളിയാണ് സുഡാന്‍ ഒന്നാമതെത്തിയത്. പ്രതിഷേധക്കാര്‍ നേരിടുന്ന ഭീഷണി കണക്കിലെടുക്കുമ്ബോള്‍ ഉത്തരകൊറിയയാണ് അപകടകരം. അവിടെ പ്രതിഷേധിക്കുന്നയാള്‍ പിന്നെ ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ല. ലോകത്തെ 195 രാജ്യങ്ങളില്‍ നാല്‍പ്പതുശതമാനത്തോളം ജനരോഷത്താല്‍ അസ്വസ്ഥമാകുമെന്നാണ് റിപ്പോര്‍ട്ടുനല്‍കുന്ന സൂചന. 125 രാജ്യങ്ങള്‍ പഠനവിധേയമാക്കിയശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. പ്രതിഷേധം ശക്തമായി അമര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍  റഷ്യ, സൗദി അറേബ്യ, ചൈന, തുര്‍ക്കി, തായ്‌ലന്‍ഡ്, ബ്രസീല്‍ എന്നിവയാണുള്ളത്.


Related News