Loading ...

Home Gulf

യു.എ.ഇ എക്‌സ്‌പോ 2020: ഇന്ത്യക്കാര്‍ക്ക് വിസ സൗജന്യം -ഇന്ത്യന്‍ സ്​ഥാനപതി

അബൂദബി: എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് വിസ സൗജന്യമായി നല്‍കാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന്​ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ അറിയിച്ചു. യു.എ.ഇ എക്‌സ്‌പോ 2020ല്‍ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകും. ഇന്ത്യന്‍ സമൂഹത്തി​​െന്‍റ പൂര്‍ണ സഹകരണവും പങ്കാളിത്തവും യു.എ.ഇ സര്‍ക്കാറി​​െന്‍റ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണമെന്നും കേരള സോഷ്യല്‍ സ​െന്‍റര്‍ നടത്തുന്ന യു.എ.ഇ തല യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട്​ അദ്ദേഹം പറഞ്ഞു. 35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ യു.എ.ഇയിലുണ്ട്​. അതില്‍ 15 ലക്ഷത്തിലധികം മലയാളികളാണ്. യു.എ.ഇയുടെ കലാ-സാംസ്‌കാരിക-വാണിജ്യ മണ്ഡലങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് മലയാളികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സോഷ്യല്‍ സ​െന്‍റര്‍ പ്രസിഡന്‍റ്​ എ.കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു.

Related News