Loading ...

Home Education

ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് മദ്രാസ് ഐ.ഐ.ടിയില്‍ സമ്മര്‍ ഫെലോഷിപ്പ് പ്രോഗ്രാം

എന്‍ജിനിയറിങ്/സയന്‍സ്/ഹ്യുമാനിറ്റീസ്/മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) യില്‍ സമ്മര്‍ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. മേയ് 20 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് 6000 രൂപ സ്‌റ്റൈപ്പെന്‍ഡായി ലഭിക്കും. ഫെലോഷിപ്പിന്റെ ഭാഗമായി ഒരു പ്രോജക്‌ട് ചെയ്യണം. വിദ്യാര്‍ഥികളില്‍ ഗവേഷണ പരിചയവും താത്പര്യവും വളര്‍ത്തുകയാണ് ലക്ഷ്യം. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. https://sfp.iitm.ac.in എന്ന വെബ്‌സൈറ്റ് വഴി ഫെബ്രുവരി 29-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത: ബി.ഇ./ബി.ടെക്./ബി.എസ്‌സി. (എന്‍ജിനിയറിങ്) മൂന്നാം വര്‍ഷത്തിലോ, ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്. പ്രോഗ്രാമിന്റെ 3/4 വര്‍ഷത്തിലോ, എം.ഇ./എം.ടെക്./എം.എസ്‌സി./എം.എ./എം.ബി.എ. പ്രോഗ്രാം ആദ്യ വര്‍ഷത്തിലോ പഠിക്കുന്നവരാകണം. സര്‍വകലാശാലാ പരീക്ഷയില്‍ റാങ്ക്, സെമിനാറുകളില്‍ പേപ്പര്‍ അവതരണം, പ്രോജക്‌ട് നടപ്പാക്കല്‍, ഡിസൈന്‍ മത്സരങ്ങളില്‍ പങ്കെടുക്കല്‍, മാത്തമാറ്റിക്‌സ് ഒളിമ്ബ്യാഡ് സ്‌കോര്‍/റാങ്ക് എന്നിവയില്‍ മികവ് തെളിയിച്ചര്‍ക്ക് അപേക്ഷിക്കാം.

Related News