Loading ...

Home sports

തിരിച്ചു വരവ് ഗംഭീരം; സാനിയ-കിച്ചെനോക്ക് സഖ്യം ഫൈനലില്‍

ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ച്‌ സാനിയ-കിച്ചെനോക്ക് സഖ്യം.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സാനിയ കളിക്കുന് ആദ്യ ടൂര്‍ണമെന്റാണ് ഇത്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഉക്രേനിയന്‍ പങ്കാളിയായ നാദിയ കിച്ചെനോക്കും സ്ലൊവേനിയന്‍-ചെക്ക് ജോഡികളായ സിദാന്‍സെക്-മാരി ബൗസ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴ്‌പ്പെടുത്തിയത് സെമിഫൈനലില്‍ അഞ്ചാം സീഡ് ഇന്ത്യ-ഉക്രേനിയന്‍ ജോഡി 7-6 (3) 6-2ന് സിദാന്‍സെക്കിനെയും ബൗസ്‌കോവയെയും പരാജയപ്പെടുത്തി. നാളെ നടക്കുന്ന ഫൈനലില്‍ ചൈനയുടെ സാങ് ഷുആയ് -പെങ് ഷുആയ് സഖ്യത്തെയാണ് സാനിയ- കിച്ചെനോക്ക് സഖ്യം നേരിടുക 33 കാരിയായ സാനിയ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡബ്ല്യുടിഎ സര്‍ക്യൂട്ടിലേക്ക് മടങ്ങിവരുന്നത്.

Related News