Loading ...

Home Education

കുട്ടികൾക്കായി ഏകദിന ക്ലാസ്

ദമ്മാം :  ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ രക്ഷകർത്താക്കളുടെ കൂട്ടായ്മ ആയ   ഇൻഡിപെൻഡന്റ് അക്കാഡമിക് സർവീസസ് (ഐ à´Ž എസ് - ദമ്മാം )  കുട്ടികൾക്ക് വേണ്ടി ഏക ദിന ക്ലാസ് സഘടിപ്പിക്കുന്നു .  ദാർഅശ്ശിഹാ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ  ജനുവരി ഇരുപത്തിനാല് വൈകുന്നേരം നാലു മണിക്ക്    ആരംഭിക്കുന്ന ക്ലാസ് തീർത്തും സൗജന്യമായിരിക്കും. സിബിഎസ്ഇ  ബോർഡ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ, പ്രഗത്ഭരായ   ആളുകളാണ് ക്ലാസുകൾ നയിക്കുന്നത്. താല്പര്യം ഉള്ളവർ ഉടൻ ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഐ à´Ž എസ് ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ് ( വിനോദ് - 0569136644  & സജീം 058 001 2657 )

റിപ്പോർട്ട് : സിനോഷ്  ഡോമിനിക് 




Related News