Loading ...

Home cinema

ഫഹദും നസ്രിയയും ഒന്നിച്ചെത്തുന്ന ചിത്രം ട്രാന്‍സിലെ പുതിയ പോസ്റ്റര്‍ പുറത്ത്

ഫഹദ് ഫാസില്‍- നസ്രിയ താരജോഡികള്‍ ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ട്രാന്‍സിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.അന്‍വര്‍ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തുന്നതാണ്. ഫഹദിനൊപ്പം ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദും നസ്രിയയും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.

Related News