Loading ...

Home National

ഒഡീഷയിലെ കട്ടക്കില്‍ ട്രെയിന്‍ പാളംതെറ്റി, 20 പേര്‍ക്ക് പരിക്ക്, ആറ് പേരുടെ നില ഗുരുതരം

കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ട്രെയിന്‍ പാളംതെറ്റി. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോകമാന്യതിലക്-ഭുവനേശ്വര്‍ എക്‌സ്പ്രസാണ് പാളംതെറ്റിയത്. ഗുഡ്‌സ് ട്രെയിന്റെ ഗാര്‍ഡ് വാനിലിടിച്ചാണ് പാളം തെറ്റിയത്. ട്രെയിനിന്റെ എട്ടുകോച്ചുകളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച രാവിലെ ഏഴിന് സാലാഗാവിനു സമീപമായിരുന്നു സംഭവം ഉണ്ടായത്.

Related News