Loading ...

Home International

ജമ്മു-കശ്മീര്‍ വിഷയം: ഐക്യരാഷ്ട്രസഭയില്‍ നാണംകെട്ട് ചൈനയും പാകിസ്ഥാനും

ഐക്യരാഷ്ട്ര സഭയില്‍ ജമ്മുകശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാനുള്ള ചൈനയുടേയും പാകിസ്ഥാന്റെയും സംയുക്ത ശ്രമം ലോകരാഷ്ട്രങ്ങള്‍ അവജ്ഞയോടെ തള്ളി. പാകിസ്ഥാനെ പിന്തുണച്ച്‌ ചൈന നടത്തിയ ശ്രദ്ധക്ഷണിക്കലില്‍ ഇന്ത്യ പാകിസ്ഥാന്റെ ആഭ്യന്തരവിഷയങ്ങളിലാണ് ഇടപെട്ടിരിക്കുന്നതെന്നും കശ്മീര്‍ താഴ്‌വരയില്‍ സാധാരണക്കാരെയടക്കം വെടിവെച്ചതായുമുള്ള ദുഷ്പ്രചരണമാണ് അഴിച്ചുവിട്ടത്.
എന്നാല്‍ അംഗങ്ങള്‍ ഒറ്റ സ്വരത്തില്‍ ചൈനയുടെ നീക്കത്തെ എതിര്‍ത്തതായും പാകിസ്ഥാന്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തെ ചൈന സാധൂകരിക്കുകയാണെന്നും മറ്റംഗങ്ങള്‍ പറഞ്ഞതോടെ ചൈന തീര്‍ത്തും ഒറ്റപ്പെട്ടതായി യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു. ചൈനക്ക് ഏറ്റവും ശക്തമായ പ്രതികരണമാണ് രക്ഷാസമിതിയുടെ അടച്ചിട്ടമുറിയിലെ അനൗപചാരിക യോഗത്തില്‍ ലോകരാഷ്ട്രങ്ങളും നല്‍കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന തുറന്നുപറച്ചില്‍ ചൈനയെ വെട്ടിലാക്കി. റഷ്യയും ഫ്രാന്‍സും ചൈനയുടെ അനാവശ്യ ഇടപെടലിനെ അവജ്ഞയോടെ തള്ളിയെന്നും അക്ബറുദ്ദീന്‍ അറിയിച്ചു. 'ഇന്ന് ഇന്ത്യയുടെ പതാക അഭിമാനത്തോടെ ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ന്നുപാറി. ആരാണോ നുണപ്രചാരണത്തിന്റെ കൊടി പാറിക്കാന്‍ നോക്കിയത് അവര്‍ക്ക് ഒരിക്കലും മറക്കാനാകാതെ മറുപടി നമ്മുടെ സുഹൃത്തുക്കള്‍ നല്‍കി.' അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.

Related News