Loading ...

Home Kerala

റിക്ഷ റണ്ണിന്റെ ഭാഗമായി കേരളം ചുറ്റി വിദേശികള്‍

റിക്ഷ റണ്ണിന്റെ ഭാഗമായി രാജസ്ഥാനില്‍ നിന്നും എത്തിയ സായിപ്പന്മാര്‍ കേരളം ചുറ്റിയടിക്കുന്നു. 87 ഓട്ടോറിക്ഷകളിലായി 210 വിദേശികളാണ് ഇന്ത്യ ചുറ്റുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ് എന്ന സംഘടന നടത്തുന്ന റിക്ഷാ റണ്ണിന്റെ ഭാഗമായി കാലിഫോര്‍ണിയയില്‍നിന്നുള്ള ഷില്ലര്‍, ഓസ്ട്രേലിയയിലെ മെല്‍ബണില്‍നിന്നുള്ള ഹാരി ഡോസ്റ്റ്, ജാക് ഡൗലിങ്, വില്യംസ് തുടങ്ങിയവ ഇന്നലെ പയ്യന്നൂരിലെത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍നിന്നുള്ള ക്രിസ് മോര്‍ക്രാഫ്റ്റിന് പറയാനുള്ളത് 'ഇന്ത്യ ഈസ് ഇന്‍ക്രഡിബിള്‍' എന്നാണ്. 1.65 ലക്ഷം ചെലവിട്ടാണ് യാത്ര. അഡ്വഞ്ചര്‍ ടൂറിസ്റ്റ് എന്ന സംഘടന തന്നെയാണ് യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഓട്ടോറിക്ഷകള്‍ നല്‍കുന്നത്. 1800 പൗണ്ടോളമാണ് (ഏകദേശം 1.65 ലക്ഷം രൂപ) യാത്രയ്ക്കായി മൂന്നുപേരടങ്ങുന്ന സംഘത്തിന്റെ രജിസ്ട്രേഷന്‍ ഫീസ്. എല്ലാവര്‍ക്കും വാഹനം ഓടിക്കാനുള്ള പരിശീലനവും അടിയന്തര അറ്റകുറ്റപ്പണിക്കുള്ള പരിശീലനവും വാഹന ഇന്‍ഷുറന്‍സും മറ്റും കമ്പനി ശരിയാക്കി നല്‍കും. 250 പൗണ്ട് ഇന്ധനത്തിനായും 500 പൗണ്ടുവരെ ഭക്ഷണത്തിനായും ചെലവഴിക്കാം ചായത്തില്‍ മുക്കി സുന്ദരികളാക്കിയ ഓട്ടോറിക്ഷകളില്‍ ഒരുറിക്ഷയില്‍ രണ്ടുംമൂന്നും അംഗങ്ങള്‍. എല്ലാവരും വാഹനം ഓടിക്കും. പോകുന്ന സ്ഥലങ്ങളിലെ രുചികള്‍ പരീക്ഷിക്കും. രണ്ടാഴ്ചകൊണ്ട് 2500 കിലോമീറ്റര്‍താണ്ടി ചൊവ്വയും ബുധനുമായി കൊച്ചിയിലെത്തും. ദിവസം ഇരുനൂറിലേറെ കിലോമീറ്റര്‍ സഞ്ചരിക്കും. യാത്രയുടെ തുടക്കവും ലക്ഷ്യസ്ഥാനവും മാത്രമാണ് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാവുക. മറ്റെല്ലാം സഞ്ചാരികളുടെ താല്പര്യമാണ്.


Related News