Loading ...

Home Gulf

ദുബൈ സെന്‍റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ആഘോഷം

ദുബൈ: ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബൈ സെന്‍റ് മേരീസ് പള്ളിയില്‍, വിശുദ്ധ അന്തോണീസിന്‍െറ തിരുനാള്‍ ആഘോഷിച്ചു. ഇടവകയിലെ മലയാളി കത്തോലിക്ക സമൂഹം സംഘടിപ്പിച്ച തിരുനാള്‍ ആഘോഷങ്ങളില്‍,  à´¸àµà´¤àµà´°àµ€à´•à´³àµà´‚ കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 
ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഡോ. സ്റ്റാന്‍ലി റോമന്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പള്ളി വികാരി à´«à´¾. ലെനീ കോന്നൂളി , ദുബൈ പള്ളിയിലെ മലയാളി സമൂഹം ആധ്യാത്മികഗുരു à´«à´¾.അലക്സ് വാച്ചാപറമ്പില്‍, കൊല്ലത്തെ ബിഷപ്പ് ജെറോം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ à´«à´¾. രാജേഷ് മാര്‍ട്ടിന്‍ എന്നിവര്‍ ദിവ്യബലിയ്ക്ക് സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്, ലദീഞ്ഞ്, പ്രദക്ഷിണം, അമ്പ് വണങ്ങള്‍ എന്നിവയും നടന്നു. കേരളത്തിലെ തിരുനാള്‍ ആഘോഷങ്ങളെ പോലെ, പരമ്പരാഗത രീതിയില്‍ വാദ്യമേളങ്ങളോടെ നടന്ന പ്രദക്ഷിണത്തില്‍ പട്ടുകുടകളും കൊടികളുമായി,  à´¸àµà´¤àµà´°àµ€à´•à´³àµà´‚ കുട്ടികളും ഉള്‍പ്പടെയുളളവര്‍ അണിനിരന്നു. 
തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം വിതരണം ചെയ്തു. തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയ ശിങ്കാരിമേളം ആയിരങ്ങള്‍ക്ക് ആവേശമായി.

Related News