Loading ...

Home Australia/NZ

ഓസ്ട്രേലിയയില്‍ കാട്ടുതീക്കു പിന്നാലെ വെള്ളപ്പൊക്കം; ഭീമന്‍ ആലിപ്പഴങ്ങള്‍ പെയ്തേക്കുമെന്ന് മുന്നറിയിപ്പ്

ഇടിമിന്നലോടുകൂടിയ കനത്ത മഴയും വെള്ളപ്പൊക്കവും. കാട്ടുതീ നാശംവിതച്ച സൗത്ത് വെയില്‍സിലും വിക്ടോറിയയിലും ഈ ആഴ്ചതന്നെ മഴ പെയ്യുമെന്നാണ് പ്രവചനം. ബുധനാഴ്ച ഉച്ചതിരിഞ്ഞ് അവലോണില്‍ വെറും 30 മിനിറ്റിനുള്ളില്‍ പെയ്തത് 44 മില്ലിമീറ്റര്‍ മഴയാണ്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിച്ചു. സെന്റ് ആല്‍ബന്‍സില്‍, വൈകുന്നേരം 4.15-നും 4.45-നും ഇടയില്‍ 54 എംഎം മഴയാണ് പെയ്തത്. ഭീമന്‍ ആലിപ്പഴങ്ങള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്‍‌എസ്‌ഡബ്ല്യു, വിക്ടോറിയ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പടെ രാജ്യത്താകമാനം 10 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കാം. ബുധമെല്‍ബണില്‍ നാഴ്ച മുതല്‍ ശനിയാഴ്ച വരെ തെക്കന്‍ തീരത്ത് 50 മില്ലിമീറ്റര്‍ വരെ മഴ പെയ്തേക്കാം. സ്നോവി വാലിയിലും വടക്കന്‍ വിക്ടോറിയയിലും 25 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കാട്ടുതീ ഇനിയും കെട്ടടങ്ങാത്ത പ്രദേശങ്ങളാണിവ. രണ്ടുവര്‍ഷമായി ഓസ്‌ട്രേലിയയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം തന്നെയാണ് കാട്ടുതീക്ക്‌ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2009 ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് ഓസ്ട്രേലിയയില്‍ ഏറ്റവും വലിയ കാട്ടുതീ ദുരന്തമുണ്ടായത്. വിക്ടോറിയ സംസ്ഥാനത്ത് അന്ന് 173 പേര്‍ മരിച്ചിരുന്നു. 414 പേര്‍ക്ക് പരിക്കേറ്റു. 4500 ചതുരശ്രകിലോമീറ്റര്‍ പ്രദേശം അന്ന് അഗ്നിക്കിരയായി. അതിനേക്കാള്‍ മാരകമായ തീ പിടുത്തമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതിന്‍റെ ഭാഗമായി ഇതിനകം ഏകദേശം 400 മെഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും, കടുത്ത മലിനീകരണത്തിനു കാരണമാവുകയും ചെയ്തതായി യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് മോണിറ്ററിംഗ് പ്രോഗ്രാം പറയുന്നു. അതിനിടയിലാണ് ആശ്വാസമായി കനത്ത മഴയെത്തുന്നത്.

Related News