Loading ...

Home International

റഷ്യയില്‍ ദിമിത്രി മെദ്‌വദേവ് സര്‍ക്കാര്‍ രാജിവച്ചു

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും അദേഹത്തിന്റെ സര്‍ക്കാരും രാജിവച്ചു. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന പ്രസിഡന്‍റ് വ്ളാഡ്മിര്‍ പുടിന്‍റെ വാര്‍ഷിക പ്രസംഗത്തിലെ പ്രഖ്യാപനത്തിനു പിന്നാലെയാണ് രാജി . പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നതു വരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദേഹം മന്ത്രിമാരോട് നിര്‍ദേശിക്കുകയും ചെയ്തു. റഷ്യയില്‍ പൂര്‍ണ അധികാരം പ്രസിഡന്റിനാണ്. എന്നാല്‍ പുതിയ ഭേദഗതികള്‍ വരുന്നതോടെ അധികാരം പ്രധാനമന്ത്രിക്കും പാര്‍ലമെന്‍റിനും കൈമാറും. പുടിന്‍ 2024 ല്‍ വിരമിക്കുന്നതോടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനാണ് നീക്കം.

Related News