Loading ...

Home sports

അയര്‍ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസിന് ഞെട്ടിക്കുന്ന തോല്‍വി

ടി20 ചാമ്പ്യന്മാര്‍ക്കെതിരെ അട്ടിമറി വിജയം നേടി അയര്‍ലണ്ട്. ആവേശകരമായ മത്സരത്തില്‍ 4 റണ്‍സിനാണ് അയര്‍ലണ്ട് ടി20 ലോകകപ്പ് ചാമ്ബ്യന്മാരായ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് സ്റ്റെയര്‍ലിങ്ങിന്റെ റെക്കോര്‍ഡ് ബാറ്റിംഗ് മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. മത്സരത്തില്‍ അയര്‍ലണ്ടിന് സ്വപ്‍ന സമാനമായ തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ തന്നെ സ്റ്റെയര്‍ലിങ്ങും ഒബ്രയാനും ചേര്‍ന്ന് 154 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 6.3 ഓവറില്‍ 100 റണ്‍സ് തികച്ച അയര്‍ലണ്ട് 12മത്തെ ഓവറില്‍ 150 റണ്‍സും എടുത്തു. തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ അയര്‍ലണ്ട് സ്കോര്‍ 208ല്‍ ഒതുങ്ങുകയായിരുന്നു. അയര്‍ലണ്ടിന് വേണ്ടി സ്റ്റെയര്‍ലിങ് 47 പന്തില്‍ 95 റണ്‍സും ഒബ്രയാന്‍ 32 പന്തില്‍ 48 റണ്‍സുമെടുത്ത് പുറത്തായി. തുടര്‍ന്ന് ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഒരു ഘട്ടത്തില്‍ മത്സരം അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്നെങ്കിലും അവസാന 10 ഓവറില്‍ മികച്ച രീതിയില്‍ പന്ത് എറിഞ്ഞ് അയര്‍ലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിന് വേണ്ടി എവിന്‍ ലെവിസ് 29 പന്തില്‍ 53 റണ്‍സും പൊള്ളാര്‍ഡ് 15 പന്തില്‍ 31 റണ്‍സും ഹേറ്റ്മേയര്‍ 18 പന്തില്‍ 28 റണ്‍സും റുഥര്‍ഫോര്‍ഡ് 13 പന്തില്‍ 26 റണ്‍സുമെടുത്ത് പുറത്തായി

Related News