Loading ...

Home sports

കോച്ചിന്‍െറ കാര്യത്തില്‍ അബദ്ധം ആവര്‍ത്തിക്കരുത് –ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചിനെ തെരഞ്ഞെടുക്കുമ്പോള്‍ 2005ല്‍ തനിക്ക് പറ്റിയ ‘അബദ്ധം’ ആവര്‍ത്തിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഉപദേശം. അന്ന് ഗാംഗുലിയുടെ നിര്‍ദേശപ്രകാരമായിരുന്നു ആസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പലിനെ ഇന്ത്യന്‍ ടീമിന്‍െറ കോച്ചായി തെരഞ്ഞെടുത്തത്. എന്നാല്‍, ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും ടീമില്‍ തന്നെ പൊട്ടിത്തെറിയുണ്ടാവുകയുമാണ് ചെയ്തത്. à´† മുന്‍ അനുഭവത്തിന്‍െറ വെളിച്ചത്തിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം.‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ എന്ന തന്‍െറ പുസ്തകം കൊല്‍ക്കത്തയില്‍ പ്രകാശനം ചെയ്യുന്നതിനിടയിലാണ് ഗാംഗുലി തന്‍െറ ക്രിക്കറ്റ് ജീവിതത്തിലെ കയ്പേറിയ നാളുകളെ അനുസ്മരിച്ചത്. ചാപ്പലുമായുള്ള രണ്ട് വര്‍ഷക്കാലം സംഘര്‍ഷഭരിതമായിരുന്നു. ഉത്തരവാദപ്പെട്ട ചുമതലകളില്‍നിന്ന് ഗാംഗുലിയെ ചാപ്പല്‍ തഴയുകയും ഒടുവില്‍ ഗാംഗുലിയുടെ പുറത്താകലിലും കലാശിക്കുകയായിരുന്നു à´† ബന്ധം. ഇന്ത്യന്‍ ടീമിന്‍െറ ഉപദേശകരായി ബി.സി.സി.ഐ നിയോഗിച്ച മൂന്നുപേരില്‍ ഒരാളാണ് ഗാംഗുലി. സചിന്‍ ടെണ്ടുല്‍കറും വി.വി.എസ്. ലക്ഷ്മണനുമാണ് മറ്റ് രണ്ടുപേര്‍. ഇന്ത്യന്‍ ടീമിന്‍െറ കോച്ചിനെ തെരഞ്ഞെടുക്കാന്‍ അഭിമുഖം നടത്തുന്നത് ഉപദേശക സമിതിയാണ്.ഇന്ത്യന്‍ കോച്ച്: അഭിമുഖം തുടങ്ങി à´‡à´¨àµà´¤àµà´¯à´¨àµâ€ ക്രിക്കറ്റ് ടീമിന്‍െറ മുഖ്യ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം കൊല്‍ക്കത്തയില്‍ ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ളെ, മുന്‍ താരങ്ങളായ പ്രവീണ്‍ ആംറെ, ലാല്‍ചന്ദ് രജ്പുത്ത് എന്നിവരുമായി ബി.സി.സി.ഐ ഉപദേശക സമിതി അംഗങ്ങളായ സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവര്‍ അഭിമുഖം നടത്തി. താല്‍ക്കാലിക കോച്ചും ടീം ഡയറക്ടറുമായ രവിശാസ്ത്രിയുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെയും അഭിമുഖം നടത്തി.

Related News