Loading ...

Home International

ആഗോള യുദ്ധ ഭീഷണി തടയാന്‍ അഞ്ച് ആണവ ശക്തികള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം-പുതിന്‍

മോസ്‌കോ: ആഗോള യുദ്ധ ഭീഷണി നിര്‍വീര്യമാക്കുന്നതിനായി അഞ്ച് ആണവ ശക്തികള്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ആണവായുധ രാജ്യങ്ങള്‍, യുഎന്‍ രക്ഷാകൗണ്‍സിലിലെ സ്ഥിരാംഗങ്ങള്‍ എന്നിവര്‍ ആഗോള യുദ്ധം തടയാന്‍ ലക്ഷ്യമിട്ടുള്ള ഒരു പൊതുസമീപനത്തില്‍ പ്രവര്‍ത്തിക്കണമെന്നും പുതിന്‍ വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പുതിന്‍. യുഎസ്, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവരാണ് യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമുള്ള അഞ്ച് ആണവ ശക്തികള്‍. ആഗോള യുദ്ധ ഭീഷണികള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ ഈ രാജ്യങ്ങള്‍ കൈക്കൊള്ളണം. മാനവികതയുടെ സുസ്ഥിര വികസനം സുരക്ഷിതമാക്കുന്നതിനുള്ള പ്രത്യേക ഉത്തരവാദിത്തം ഈ രാജ്യങ്ങള്‍ക്കുണ്ടെന്നും പുതിന്‍ പറഞ്ഞു. പ്രതിരോധ ശേഷിയില്‍ മറ്റുള്ളവരെ പിന്തുടരുന്നത് റഷ്യ അവസാനിപ്പിച്ചിരിക്കുയാണ്. പകരം ഇന്ന് റഷ്യയുടെ പക്കലുള്ള നൂതന ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് മറ്റു രാജ്യങ്ങളെന്നും പുതിന്‍ പറഞ്ഞു. ഇതിനിടെ റഷ്യയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ദേശീയ വോട്ടെടുപ്പും പുതിന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമത്തിന് മേലുള്ള ആധിപത്യം സ്ഥാപിക്കുക, പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പശ്ചാത്തലം കര്‍ശനമാക്കുക തുടങ്ങിയ സുപ്രധാന മാറ്റങ്ങളാണ് ഭരണഘടനാ ഭേദഗതിയിലൂടെ വരുത്തുന്നത്.

Related News