Loading ...

Home National

പോരാട്ട വീര്യത്തിനൊപ്പം കരുണയും ഉത്തരവാദിത്വവും; ഇന്ത്യന്‍ ആര്‍മി അഭിമാനമാണ്

അതിര്‍ത്തി കാത്തു രക്ഷിക്കാനും സമാധാന പാലനത്തിനും മാത്രമല്ല രാജ്യത്തെ പൗരന്മാര്‍ക്ക് ആവശ്യഘട്ടങ്ങളില്‍ കൈത്താങ്ങാകാനും ഇന്ത്യന്‍ സൈന്യം എത്താറുണ്ട്. ആര്‍ക്കെങ്കിലും സഹായം വേണ്ടപ്പോഴൊക്കെ തങ്ങളാലാവും വിധം സൈനികര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ആര്‍മിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ സൈനികര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടയില്‍ നാല് മണിക്കൂര്‍ ദൂരം കാല്‍നടയായി യുവതിയെ ചുമന്നു കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. 100 സൈനികരും 30 ഗ്രാമീണരും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. സൈനികരും ഗ്രാമീണരും മാറി മാറി പിടിച്ചാണ് യുവതിയെ കൊണ്ടു പോകുന്നത്. യുവതിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചതായും ഇന്ത്യം സൈന്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിലെത്തിയ ശേഷം യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. മോശമായ കാലാവസ്ഥയിലൂടെയും അതീവ ശ്രദ്ധയോടെ യുവതിയെ കൊണ്ടു പോകുന്ന സൈന്യത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Related News