Loading ...

Home Music

യൂക്കോ മതോബ 26 ന് പെരിഞ്ചെല്ലൂര്‍ സംഗീതസഭയില്‍; വീണയുടെ തന്ത്രികളില്‍ സുദൃഢമാകുന്നു ഇന്തോ -ജപ്പാന്‍ ബന്ധം !

കണ്ണൂര്‍ : തന്ത്രിവാദ്യമായ വീണയില്‍ സ്വരവിസ്‌മയം തീര്‍ക്കുന്ന ജപ്പാനിലെ ലോകപ്രശസ്‌ത വീണാവിദുഷി ശ്രീമതി .യുക്കോ മതോബ ജനുവരി 26 ന് തളിപ്പറമ്ബിലെ പെരിഞ്ചെല്ലൂര്‍ സംഗീത സഭയില്‍. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സംഗീത ബന്ധം സുദൃഢമായ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ റിപ്പബ്ളിക്ക് ദിനമായ ജനുവരി 26 ന് വൈകുന്നേരം 6 .15 ന് പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തില്‍ പെരിഞ്ചെല്ലുര്‍ സംഗീതസഭയുടെ സ്വരമണ്ഡപത്തില്‍ ജപ്പാനിലെ വീണാവിദുഷിയായ ശ്രീമതി . യുക്കോ മതോബയെ ഉപഹാരസമര്‍പ്പണത്തോടെ ആദരിക്കും. പെരിഞ്ചെല്ലുര്‍ സംഗീതസഭയുടെ നിയന്ത്രണത്തില്‍ തുടര്‍ന്ന് നടക്കുന്ന വീണക്കച്ചേരിക്ക് ശ്രീമതി . യുക്കോ മതോബ നേതൃത്വം വഹിക്കും . ഭാരതീയ സംഗീതത്തെ ജപ്പാന്‍ ജനതക്ക് പരിചയപ്പെടുത്തിയ പ്രൊഫ .ഫ്യുമിയോ കൊയ്‌സ്മിയുടെ പ്രിയ ശിഷ്യ കൂടിയായ ഈ ജപ്പാന്‍കാരി ചെറുപയത്തില്‍ തന്നെ സംഗീതത്തോട് അതിരളവില്ലാത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്നു . ടോക്കിയോ സര്‍വ്വകലാശാലയിലെ കലാവിഭാഗത്തില്‍ നിന്നുമാണ് ഈ 70 കാരി സംഗീതവിഷയത്തില്‍ ബിരുദം നേടിയത് . പ്രൊഫ .ഫ്യുമിയോ കൊയ്‌സ്മിയുടെ നിര്‍ദ്ധേശപ്രകാരമാണ് യുക്കോ മതോബ ഇന്ത്യന്‍ സംഗീതത്തെ ത്തെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യയിലെത്തുന്നത് ഹിന്ദുസ്ഥാനി സംഗീതവും കര്‍ണ്ണാട്ടിക്ക് സംഗീതവും അഭ്യസിക്കാന്‍ ഉപദേശിച്ചതും ഗുരുനാഥനായ പ്രൊഫ .ഫ്യുമിയോ കൊയ്‌സ്മിയായിരുന്നു . കര്‍ണ്ണാട്ടിക്ക് സംഗീതപഠനത്തിനായി 1972 ല്‍ ജപ്പാനില്‍നിന്ന് യുക്കോ മതോബ സംഗീത പഠനത്തിന് ചെന്നൈയിലെത്തി ചെന്നൈ സംഗീതകോളേജില്‍ ചേര്‍ന്നു . ഹൈന്ദവപുരാണങ്ങളിലും വേദങ്ങളിലും ഏറെ പരാമര്ശങ്ങളുള്ള ഭാരതീയ താന്ത്രിവാദ്യമായവീണയുടെ സ്വരവിസ്‌മയത്തില്‍ ആകൃഷ്ടയായി വീണാവാദനത്തിലെ ശ്രദ്ധേയവ്യക്തിത്വങ്ങളായ രാജലക്ഷ്മി നാരായണന്‍ ,കല്‍പ്പാക്കം സ്വാമിനാഥന്‍ ,എം നാഗേശ്വര റാവു .എം ശാരദ .എന്‍ വിജയലക്ഷ്‍മി തുടങ്ങിയ ഗുരുക്കന്മാരില്‍നിന്നും കൂടുതല്‍ അവഗാഹം നേടി. ഇംഗ്ളീഷ് ഭാഷ അറിയാത്തതിന്റെ വിഷമം ആദ്യമൊക്കെ ചെറിയതോതില്‍ അവര്‍ക്ക് അനുഭവപ്പെട്ടെങ്കിലും സംഗീതപഠനത്തിന് ഭാഷ ഒരു തടസ്സമായില്ല . നീണ്ട പത്തുവര്‍ഷത്തെ സംഗീതപഠനത്തിനു ശേഷം യൂക്കോ മതോബ ആദ്യമായി ചെന്നൈയില്‍ വീണക്കക്കച്ചേരി അവതരിപ്പിക്കുകയും മുക്തകണ്ഠം പ്രശംസകള്‍ ഏറ്റുവാങ്ങുകയുമായുണ്ടായി . തുടര്‍ന്ന് ഇന്ത്യയിലും ജപ്പാനിലുമായി നിരവധി കച്ചേരികള്‍ക്കു നേതൃത്വം നല്‍കിയതിനു പുറമെ നാദോപാസനയുടെ ഭാഗമായി എന്‍ വിജയലക്ഷ്മിയോടൊപ്പം കച്ചേരി അവതരിപ്പിക്കാനും അവര്‍ക്കു ഭാഗ്യമുണ്ടായി . കഴിഞ്ഞ അഞ്ചുവര്‍ഷമായി ചെന്നൈയില്‍ എല്ലാവര്‍ഷവും സപ്തംബറില്‍ സംഘടിപ്പിക്കുന്ന വീണോത്സവത്തില്‍ മുടങ്ങാതെ പങ്കെടുക്കുന്നു. ഇന്ത്യന്‍ സംഗീതവും ജപ്പാന്‍ സംഗീതവും ഏറെ സാദൃശ്യമുള്ളതാണെന്ന് തുറന്ന് സമ്മതിക്കുന്ന അവര്‍ എല്ലാ വര്‍ഷവും മുടങ്ങാതെ രണ്ടുതവണ ഇന്ത്യയിലെത്തി വിവിധ വീക്ഷണകോണുകളിലുടെ വീണയെ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം ക്ഷണിക്കപ്പെടുന്ന പ്രമുഖ വേദികളിലെല്ലാം മറ്റു വീണാ വാദകരോടൊപ്പം പങ്കെടുക്കാനും അവര്‍ തയ്യാറാവുന്നു . ജപ്പാനില്‍ കര്‍ണ്ണാടകസംഗീതത്തെക്കുറിച്ച്‌ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന ഇവര്‍ക്ക് ജപ്പാനില്‍ ഇപ്പോള്‍ 6 പേര്‍ ശിഷ്യന്മാരായുണ്ട് . ഭാരതീയ സംഗീതവും ജപ്പാന്‍ സംഗീതവും ഏറെ സാദൃശ്യമുള്ളതും മൃദുവും ശ്രവണമധുരവുമുള്ളതാനെങ്കിലും കര്‍ണ്ണാട്ടിക്ക് സംഗീതം തര്‍ക്കശാസ്ത്രപരമാണെന്നും അവര്‍ സമ്മതിക്കുന്നു. ഇന്ത്യയിലെ ആദ്യവരവില്‍ത്തന്നെ ജാപ്പാനീസ്‌ സംഗീതത്തെക്കുറിച്ച്‌ മൈസൂരില്‍ അവര്‍ സോദോഹരണ പ്രഭാഷണം നടത്തിയിട്ടുമുണ്ട് .രണ്ടാം വരവിലും അവര്‍ അത് ആവര്‍ത്തിക്കുകയുണ്ടായി .

Related News