Loading ...

Home Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. നി​യ​മം വി​വേ​ച​ന​പ​ര​വും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​ഘ​ട​ന​യു​ടെ 131-ാം അ​നു​ച്ഛേ​ദ പ്ര​കാ​ര​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം വി​നി​യോ​ഗി​ച്ച്‌ സ്യൂ​ട്ട് ഹ​ര്‍​ജി​യാ​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ന​ല്‍​കി​യ 60-ഓ​ളം ഹ​ര്‍​ജി​ക​ള്‍ 23നു ​കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കേ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം. കേ​ന്ദ്രം പാ​സാ​ക്കി​യ നി​യ​മ​ത്തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കു​ന്ന ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​ണു കേ​ര​ളം. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.
             ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പു ന​ല്‍​കു​ന്ന തു​ല്യ​ത​യു​ടെ ലം​ഘ​ന​മാ​ണ് à´ˆ ​നി​യ​മ​മെ​ന്നു ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള വി​വേ​ച​ന​മാ​ണ് നി​യ​മ​ത്തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന​തെ​ന്നും മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൗ​ര​ത്വം നി​ര്‍​ണ​യി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ നേ​ര​ത്തേ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

Related News